കിണറ്റിൽവീണ കാട്ടുപോത്ത് ചത്തു

കിണറ്റിൽവീണ കാട്ടുപോത്ത് ചത്തു

M
MathrubhumiSource Link
വടശ്ശേരിക്കര : ജനവാസമേഖലയിലെത്തിയ കാട്ടുപോത്ത് കിണറ്റിൽ വീണു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സാരമായി പരിക്കേറ്റ പോത്തിനെ കരയ്‌ക്കെടുത്തപ്പോഴേക്കും ചത്തു. To advertise here, വടശ്ശേരിക്കര മുക്കുഴി കോടമല സുമാലയത്തിൽ സുരേഷിന്റെ പുരയിടത്തിലെ കിണറ്റിലാണ് വീണത്. വെള്ളിയാഴ്ച രാത്രിയാണ് കാട്ടുപോത്ത് കിണറ്റിൽ വീണത്. ശനിയാഴ്ച രാവിലെയാണ് വീട്ടുകാർ അറിയുന്നത്. വിവരമറിഞ്ഞ് വടശ്ശേരിക്കര റേഞ്ച് ഓഫീസർ ജി.എസ്. രഞ്ജിത്ത്, തണ്ണിത്തോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും റാന്നിയിൽ നിന്നുള്ള ആർ.ആർ.ടി. സംഘവും സ്ഥലത്തെത്തി. നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നാലുമണിയോടെ ഇതിനെ കരയ്‌ക്കെത്തിക്കാനായത്. വനപാലകർ, പോലീസ്, അഗ്‌നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്ന് ജെ.സി.ബി. ഉപയോഗിച്ചാണ് കരയ്‌ക്കെടുത്തത്. കോന്നി വെറ്ററിനറി ഡോക്ടർ ജയിസ്‌മോൻ പി.അച്ചൻകുഞ്ഞിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി. ആഴമുള്ള കിണറ്റിലെ പാറയിൽ ഇടിച്ചുവീണപ്പോഴുണ്ടായ ആന്തരിക പരിക്കുകളാണ് മരണകാരണമെന്ന് അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ജഡം മറവുചെയ്തു. Published: 05 Apr 2026, 12:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കിണറ്റിൽവീണ കാട്ടുപോത്ത് ചത്തു — Mathrubhumi | Boolokam | Boolokam