നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷിച്ചു To advertise here, പുത്തൂർ :കിണർ വൃത്തിയാക്കാനിറങ്ങിയ ആൾ ശ്വാസംകിട്ടാതെ കിണറ്റിനുള്ളിൽ കുടുങ്ങി. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും ശ്രമഫലമായി ഒടുവിൽ കരയ്ക്കെത്തിച്ചു. ആറ്റുവാശ്ശേരിയിൽ വാടകയ്ക്കു താമസിക്കുന്ന പൂവറ്റൂർ അനീഷ് ഭവനിൽ കരുണാകാരനെ(62)യാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ആറ്റുവാശ്ശേരി കള്ളാട്ട് ജങ്ഷനു സമീപമുള്ള കിണർ വൃത്തിയാക്കാനായി ഇറങ്ങിയതായിരുന്നു കരുണാകരൻ. സഹപ്രവർത്തകർ കരയ്ക്ക് നിൽക്കുകയായിരുന്നു. തൊടികഴിഞ്ഞ് മണ്ണുള്ള ഭാഗമുണ്ടായതിനാൽ ഇറങ്ങാനും കയറാനുമുള്ള സൗകര്യത്തിനായി ഏണികൂടി കെട്ടിയിറക്കിയിരുന്നു. കിണറിന് അടിത്തട്ടിലെത്തി ലൈറ്റർ തെളിക്കാൻ ശ്രമിച്ചെങ്കിലും കത്തിയില്ല. ഓക്സിജന്റെ അളവ് കുറവായിരുന്നതിനാൽ കരുണാകരന് ശ്വാസതടസ്സമുണ്ടായി. ഏണിയിലുടെ മുകളിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയും ചെയ്തു. മുകളിൽ നിന്നവർ ബഹളംവെച്ചതോടെ നാട്ടുകാർ ഓടിക്കൂടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സമീപത്ത് മരം മുറിച്ചുകൊണ്ടിരുന്നവർ ബഹളംകേട്ട് ഓടിയെത്തി ഇലകളോടുകൂടിയ മരച്ചില്ലകൾ കിണറ്റിലേക്ക് കെട്ടിയിറക്കി മുകളിലേക്കും താഴേക്കും ചലിപ്പിച്ചു. ഈ സമയം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വലയിട്ടുകൊടുത്തെങ്കിലും അതിലേക്ക് കയറാനാകാത്ത സ്ഥിതിയിലായിരുന്നു കരുണാകരൻ. തുടർന്ന് ഓക്സിജൻ സംവിധാനങ്ങളോടെ എഫ്.ആർ.ഒ.മാരായ സമീർ, അഖിൽ എന്നിവർ കിണറ്റിലിറങ്ങി കരയ്ക്കെത്തിക്കുകയും ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകി വിട്ടയയ്ക്കുകയും ചെയ്തു. Published: 22 Apr 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കിണർ വൃത്തിയാക്കാനിറങ്ങിയ ആൾ ശ്വാസംകിട്ടാതെ കുടുങ്ങി
M
MathrubhumiSource Link
18 days ago