ചെർക്കള : കിണർ വൃത്തിയാക്കാനിറങ്ങുന്നതിനിടെ കയർ പൊട്ടി വീണ് കാലിന്റെ എല്ലൊടിഞ്ഞ് കിണറിൽ അകപ്പെട്ട യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചെങ്കള എരിയപ്പാടിയിൽ ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. എരിയപ്പാടി കിങ് സ്റ്റാർ ക്ലബ്ബിന് സമീപത്തെ എം.അബ്ദുൾറാഷിദി(42)നെയാണ് അഗ്നി രക്ഷാസേന രക്ഷപ്പെടുത്തിയത്. To advertise here, പെയിന്റിങ് തൊഴിലാളിയായ റാഷിദ് കുടിവെളളത്തിനായി ഉപയോഗിച്ചുവന്നിരുന്ന വീട്ടിലെ 30 അടിയോളം താഴ്ചയുള്ള കിണർ വൃത്തിയാക്കാൻ വേണ്ടി ഇറങ്ങുന്നതിനിടയിലാണ് കയർ പൊട്ടി താഴെ വീണത്. വീഴ്ചയിൽ കാലിന്റെ എല്ല് പൊട്ടിയ റാഷിദിന് മുകളിലേക്ക് കയറാൻ കഴിഞ്ഞില്ല. സംഭവസമയം സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായത്. കിണറിന്റെ പകുതിയോളം ഭാഗത്ത് ചവിട്ടുപടികൾ ഉണ്ട്. കിണറിൽനിന്ന് കയറാൻ കഴിയാതെ ക്ഷീണിതനായി കിടന്ന റാഷിദിന് കുടിവെള്ളവുമായി 11-കാരിയായ മകൾ ആമിനയും കിണറിൽ കയർ പിടിച്ച് ഇറങ്ങി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസി സമീറും ആമിനയ്ക്ക് പിന്നാലെ ഇരുവർക്കും സാന്ത്വനമേകാൻ കിണറിലിറങ്ങി. അഗ്നിരക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എച്ച്. ഉമേഷ് സ്‌ട്രെച്ചറുമായി കിണറിലിറങ്ങിയാണ് എല്ലുപൊട്ടി കിടന്ന അബ്ദുൾ റാഷിദിനെയും ആമിനയെയും സമീറിനെയും മുകളിലേക്ക് കയറ്റിയത്. കാസർകോട് അഗ്നിരക്ഷാസേന സ്റ്റേഷൻഓഫീസർ കെ. വർഷ, സേനാംഗങ്ങളായ ഒ.കെ. പ്രജിത്ത്, എസ്. അഭിലാഷ്, എം.എ. വൈശാഖ്, എസ്.എം.അശ്വൻ, എസ്.ശോഭിത്, പി.വി. സുഭാഷ്, പി.ശ്രീജിത്ത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. Published: 04 May 2026, 04:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കിണർ വൃത്തിയാക്കുന്നതിനിടെ അപകടം കാലൊടിഞ്ഞ് കിണറിൽ അകപ്പെട്ടയുവാവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു
M
MathrubhumiSource Link
about 3 hours ago
