കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി

കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി

കല്ലമ്പലം : വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. നെല്ലിക്കോട് ചാങ്ങാവിളാകം സ്വദേശി രാജനാണ്‌ (60) അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.45-ന് ചേന്നൻകോട് നെല്ലിക്കോട്ടാണ് സംഭവം. To advertise here, നെല്ലിക്കോട് അനിൽ നിവാസിൽ ബിജുവിന്റെ വീട്ടുവളപ്പിലെ 40 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കിയശേഷം തിരികെക്കയറാൻ ശ്രമിക്കുമ്പോൾ കയർ പൊട്ടി കിണറ്റിൽ വീഴുകയായിരുന്നു. വീട്ടുകാർ കല്ലമ്പലം അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിച്ചതിനെത്തുടർന്ന് കല്ലമ്പലം അഗ്നിരക്ഷാസേനാനിലയത്തിലെ സേനാംഗം ഡി.എൽ. നിഷാന്ത് കിണറ്റിലിറങ്ങി ഇദ്ദേഹത്തെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. തുടർന്ന് സ്വകാര്യ ആംബുലൻസിൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ വർക്കല അഗ്നിരക്ഷാസേനാംഗങ്ങളും പങ്കെടുത്തു. Published: 20 Apr 2026, 12:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത… | Boolokam