കിരീടം നിലനിർത്തി കാലിക്കറ്റ്

കിരീടം നിലനിർത്തി കാലിക്കറ്റ്

M
MathrubhumiSource Link
ദേശീയ അന്തഃസർവകലാശാലാ നെറ്റ്ബോൾ To advertise here, തേഞ്ഞിപ്പലം : ഭോപാൽ സേജ് സർവകലാശാലയിൽ നടന്ന ദേശീയ അന്തഃസർവകലാശാലാ നെറ്റ്ബോൾ പുരുഷ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാംതവണയും കപ്പുയർത്തി കാലിക്കറ്റ് സർവകലാശാല. സൂപ്പർ ലീഗിൽ എം.ജി. സർവകലാശാലയെയും (32-30) പുണെ സാവിത്രി ഭായ് ഫുലെ സർവകലാശാലയെയും (38-32) സേജ് സർവകലാശാലയെയും (54-31) പരാജയപ്പെടുത്തിയാണ് കിരീടം നിലനിർത്തിയത്. സേജ് സർവകലാശാലാ ചാൻസലർ ഇ.ആർ. സഞ്ജീവ് അഗർവാൾ ട്രോഫി സമ്മാനിച്ചു ടീം അംഗങ്ങൾ: അഖിൽ ആന്റണി (ക്യാപ്റ്റൻ), മിലൻ എം. സാജു, അമൽ ജോസ്, ജുവൽ വർഗീസ് (നൈപുണ്യ കോളേജ്, പൊങ്ങം), അമൽ ജീവൻ, സി.കെ. ജയകൃഷ്ണൻ, എസ്. ആദിത്യൻ, കെവിൻ എ. ഷാജി, ജെ.എസ്. ജിഷ്ണു, റോബിൻ കെ. സജി (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), കൃഷ്ണദത്തൻ, അലൻ ജോയ് മാത്യു (സഹൃദയ കോളജ്, കൊടകര). പരിശീലകൻ: ജിതിൻ മാത്യു. മാനേജർ: എബിൻ റാഫേൽ. Published: 14 Mar 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കിരീടം നിലനിർത്തി കാലിക്കറ്റ് — Mathrubhumi | Boolokam | Boolokam