കിളിക്കുന്നുകാവ് ആറാട്ടുത്സവം ആഘോഷിച്ചു

കിളിക്കുന്നുകാവ് ആറാട്ടുത്സവം ആഘോഷിച്ചു

M
MathrubhumiSource Link
വിളയൂർ : ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കൽ ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷഭാഗമായി കുന്തിപ്പുഴയിൽ ആറാട്ട് നടന്നു. രാവിലെ പശുക്കുട്ടിയെ കണികാണിച്ച് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിച്ചു. To advertise here, യാത്രാബലിക്കുശേഷം ദേശപൂതങ്ങളുടെയും കോമരങ്ങളുടെയും അകമ്പടിയോടെ ആറാട്ടെഴുന്നള്ളിപ്പ് നടന്നു. ചടങ്ങുകൾക്ക് തന്ത്രി അണ്ടലാടി നാരായണൻ നമ്പൂതിരി, മേൽശാന്തി കൃഷ്ണമുരാരിഭട്ട് തുടങ്ങിയവർ കാർമികത്വം വഹിച്ചു. തുടർന്ന്, ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരും സംഘവും പഞ്ചാരിമേളം അവതരിപ്പിച്ചു. കലശാഭിഷേകം, പൂമൂടൽ, പ്രസാദ ഊട്ട്, പഞ്ചവാദ്യം, കലാമണ്ഡലം ഹരീഷിന്റെയും ഡോ. നന്ദിനി വർമയുടെയും ഇരട്ടത്തായമ്പക എന്നിവ നടന്നു. Published: 25 Mar 2026, 02:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കിളിക്കുന്നുകാവ് ആറാട്ടുത്സവം ആഘോഷിച്ചു — Mathrubhumi | Boo… | Boolokam