കിളിമരത്തുകാവിൽആഞ്ജനേയജയന്തി

കിളിമരത്തുകാവിൽആഞ്ജനേയജയന്തി

M
MathrubhumiSource Link
കടയ്ക്കൽ : ആഞ്ജനേയജയന്തിയുടെ ഭാഗമായി കിളിമരത്തുകാവ് ഹനുമാൻസ്വാമിക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ ആഞ്ജനേയ ദിവ്യദർശനപൂജ നടക്കും. ഇതോടനുബന്ധിച്ച് ഈ ദിവസങ്ങളിൽ വെണ്ണമുഴുക്കാപ്പ് ചാർത്ത്, ഘോഷയാത്ര, പുറത്തെഴുന്നള്ളിപ്പ്, പുഷ്പാഭിഷേകം, വിശേഷാൽ പൂജകൾ, ലഡു പ്രസാദനിവേദ്യം എന്നിവ നടക്കും. ആഞ്ജനേയ ദിവ്യദർശന പൂജയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കും ലഡു പ്രസാദം ആവശ്യമുള്ളവർക്കും കിളിമരത്തുകാവ് ദേവസ്വം ഓഫീസിൽ മുൻകൂട്ടി ബുക്കുചെയ്യാവുന്നതാണെന്ന് സബ് ഗ്രൂപ്പ് ഓഫീസർ അറിയിച്ചു. പൂജയുടെ കൂപ്പൺ വിതരണോദ്ഘാടനം പുനലൂർ ദേവസ്വം അസിസ്റ്റൻറ് കമ്മിഷണർ എസ്. വിനോദ്‌കുമാർ നിർവഹിച്ചു. To advertise here, Published: 23 Mar 2026, 01:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കിളിമരത്തുകാവിൽആഞ്ജനേയജയന്തി — Mathrubhumi | Boolokam | Boolokam