അധികമായി വേണ്ട തുകയ്ക്ക് ഭരണാനുമതിയായി To advertise here, നിർമാണം ആരംഭിച്ചിട്ട് 11 മാസം യാർഡിന്റെ നവീകരണം തുടങ്ങി കിളിമാനൂർ : 11 മാസം മുൻപ് നിർമാണം തുടങ്ങിയ കിളിമാനൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ നവീകരണജോലികൾ അവസാനഘട്ടത്തിലേക്ക്. യാർഡിന്റെ പണികൂടി പൂർത്തിയാകുന്നതോടെ ആദ്യഘട്ട നവീകരണത്തിനായി അനുവദിച്ച നിർമാണം പൂർത്തിയാകും. ഡിപ്പോ മന്ദിരത്തിന്റെ പെയിൻറിങ്, കെട്ടിടത്തിൽ ചോർച്ചയുള്ള ഭാഗത്ത് ഷീറ്റ് മേയുന്നതടക്കമുള്ള ജോലികൾകൂടി പൂർത്തിയാക്കാൻ ആവശ്യമായ തുകകൂടി കണക്കാക്കി എം.എൽ.എ. ഫണ്ടിൽനിന്നു തുക നൽകാനുള്ള ഭരണാനുമതിയായിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിൽ മാസമാണ് നവീകരണം തുടങ്ങിയത്. സർക്കാർ ബജറ്റ് ഫണ്ടിൽ ഒരുകോടി ചെലവിട്ടാണ് ഡിപ്പോ യാർഡ്, ബസ്‌ബേയിൽ മേൽക്കൂര, പ്രവേശനകവാടം, ഓടനിർമാണം, മറ്റു ഭാഗങ്ങളിൽ തറയോട് പാകുന്നതുൾപ്പെടെയുള്ള ജോലികൾ നടന്നുവരുന്നത്. പ്രവേശനകവാടം, മേൽക്കൂര, വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാനുള്ള ക്രമീകരണങ്ങൾ, ടൈൽ പാകൽ എന്നിവ പൂർത്തിയായി. യാർഡ് നവീകരിക്കുന്നതിനായി പഴയ കോൺക്രീറ്റ്, ടാർ ഭാഗങ്ങൾ എന്നിവ നീക്കംചെയ്തു. വെള്ളം കെട്ടിനിൽക്കാതെ വാർന്നുപോകുന്ന നിലയിൽ യാർഡ് നിർമിക്കാനുള്ള പണികളാണ് നടന്നുവരുന്നത്. രണ്ടാംഘട്ട നിർമാണംകൂടി പൂർത്തിയാകണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടിവരും. നിർമാണം തുടങ്ങുന്നതിനു മാസങ്ങൾക്കു മുൻപുതന്നെ ഡിപ്പോയിലേക്ക് ബസുകൾ പ്രവേശിപ്പിക്കുന്നത് നിർത്തിെവച്ചിരുന്നു. ഇപ്പോൾ റോഡിന്റെ ഇരുവശവും നിർത്തിയാണ് ബസ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇരുവശത്തും കാത്തുനിൽക്കാൻപോലും സൗകര്യപ്രദമായ ഇടമില്ലാത്തത് യാത്രക്കാർക്ക് സാരമായ ബുദ്ധിമുട്ടുണ്ടാക്കുന്നെങ്കിലും ഡിപ്പോ മതിയായ അടിസ്ഥാനസൗകര്യങ്ങളോടെ തുറന്നുകിട്ടുന്നതിന്റെ പ്രതീക്ഷയിലാണ് യാത്രക്കാർ. അനുബന്ധ നിർമാണങ്ങൾകൂടി പൂർത്തിയായശേഷമാകും ഉദ്ഘാടനം നടക്കുക. എന്നാൽ, യാർഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ യാത്രക്കാർക്കും ബസിനുമായി ഡിപ്പോ തുറന്നുനൽകാനാണ് സാധ്യത. നിർമാണം അതിവേഗം പൂർത്തിയാക്കുമെന്ന് നിർമാണത്തിന്റെ സാങ്കേതിക മേൽനോട്ടച്ചുമതലയുള്ള എൽ.എസ്.ജി.ഡി. എൻജിനിയറിങ് വിഭാഗം അറിയിച്ചു.

കിളിമാനൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോ നവീകരണം അവസാനഘട്ടത്തിൽ
M
MathrubhumiSource Link
about 2 months ago