റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട 34 ഡ്രോണുകൾ നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി വ്യാഴാഴ്ച അറിയിച്ചു. To advertise here, കിഴക്കൻ മേഖലയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ കണ്ടെത്തി നശിപ്പിച്ചതിന് പുറമേ, കിഴക്കൻ മേഖലയിൽ 36 ഡ്രോണുകൾ നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബുധനാഴ്ച അറിയിച്ചിരുന്നു. ഇതിനുപുറമെയാണ് വ്യാഴാഴ്ചയും ഡ്രോണുകൾ തടഞ്ഞു നിർത്തി നശിപ്പിച്ചത്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, വ്യോമ പ്രതിരോധ സേന ഏകദേശം 795 ഡ്രോണുകൾ, 51 ബാലിസ്റ്റിക് മിസൈലുകൾ, ഏഴ് ക്രൂയിസ് മിസൈലുകൾ എന്നിവയാണ് ഇതിനകം സൗദി അറേബ്യയിൽ നശിപ്പിച്ചത്. അവയിൽ ഭൂരിഭാഗവും കിഴക്കൻ പ്രവിശ്യയെയും റിയാദിനെയും ലക്ഷ്യം വെച്ചവയായിരുന്നു. Content Highlights: Saudi air defense successfully intercepted 34 drones in the Eastern Province., Total interceptions now include 795 drones, 51 ballistic missiles, and 7 cruise missiles., Major General Turki Al-Maliki confirms ongoing efforts to protect Saudi airspace., Frequent targeting of Eastern Province and Riyadh by hostile aerial threats. Published: 26 Mar 2026, 09:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കിഴക്കൻ പ്രവിശ്യയിൽ 34 ഡ്രോണുകൾ നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം
M
MathrubhumiSource Link
about 1 month ago