ദമാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലേക്ക് ഇറാൻ തൊടുത്തുവിട്ട 29 ബാലിസ്റ്റിക് മിസൈൽ ഡ്രോണുകൾ നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു. To advertise here, പ്രതിരോധ സേന ബുധനാഴ്ച പുലർച്ചെ ആകാശത്തുവെച്ചു നശിപ്പിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.എന്നാൽ പരിക്കോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. കിഴക്കൻ മേഖലയിൽ 44 ഡ്രോണുകൾ നശിപ്പിച്ചതായി അൽ-മാലികി ചൊവ്വാഴ്ചയും അറിയിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഏകദേശം 755 ഡ്രോണുകൾ, 51 ബാലിസ്റ്റിക് മിസൈലുകൾ, 7 ക്രൂയിസ് മിസൈലുകൾ എന്നിവയാണ് ഇതിനകം സൗദി നശിപ്പിച്ചത്. അവയിൽ ഭൂരിഭാഗവും കിഴക്കൻ പ്രവിശ്യയെയും റിയാദിനെയും ലക്ഷ്യമിട്ടായിരുന്നു. Content Highlights: Saudi defense forces neutralized 29 ballistic missiles and drones., No casualties reported despite debris falling on residential properties., Total interceptions reach 755 drones and 51 ballistic missiles to date., Official confirmation provided by Major General Turki Al-Maliki. Published: 25 Mar 2026, 10:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കിഴക്കൻ മേഖലയിൽ 29 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും നശിപ്പിച്ചതായി സൗദി പ്രതിരോധ സേന
M
MathrubhumiSource Link
about 2 months ago