പരപ്പനങ്ങാടി : വലിയ പ്രതീക്ഷകളോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പാലത്തിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നു. ചീർപ്പിങ്ങൽ സയൻസ് പാർക്കും വാനനിരീക്ഷണ കേന്ദ്രത്തിലേക്കുമുള്ള യാത്രാക്ലേശം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഭരണാനുമതി ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ഇഴയുന്നത്. To advertise here, പി.കെ. അബ്ദുറബ്ബ് എം.എൽ.എ.യായിരുന്ന സമയത്ത് 2020 ജനുവരിയിലാണ് വീതികൂടിയ പാലം നിർമിക്കാനായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. എന്നാൽ ജി.എസ്.ടി. നിരക്ക് പലതവണ വർധിപ്പിച്ചതും അലൈൻമെന്റിലെ മാറ്റങ്ങളും പദ്ധതിയുടെ അടങ്കൽ തുക ഉയരാൻ കാരണമായി. 15 കോടിയിൽനിന്നും 19.80 കോടിയായും പിന്നീട് 21.9 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയോടെയുമാണ് പദ്ധതി അവസാനഘട്ടത്തിലേക്കു നീങ്ങിയത്. നാവിഗേഷൻ പാത പരിഗണിച്ച് ഉയരംകൂടിയ 'ബോക്സ് സ്ട്രിപ്പ് ' മോഡലിലാണ് പാലം വിഭാവനംചെയ്തിരിക്കുന്നത്. നിലവിലുള്ള പാലം പൊളിച്ചുമാറ്റാൻ ഇറിഗേഷൻ വകുപ്പ് അനുമതി നൽകുകയും അപ്രോച്ച് റോഡിന് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഭൂമി ലഭ്യമാക്കുകയും ചെയ്തിട്ടും നിർമാണം ഇഴഞ്ഞു. നിലവിൽ പാലം നിർമാണം നിലച്ച മട്ടാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നിർമാണസ്ഥലത്തുള്ള അങ്കണവാടി കെട്ടിടം മാറ്റിസ്ഥാപിക്കാത്തതാണ് പ്രധാന തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കെട്ടിടം അടിയന്തരമായി മാറ്റിസ്ഥാപിക്കാമെന്ന് നഗരസഭ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്കും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. പഴയപാലത്തിനു സമീപം നിരവധി തെങ്ങിൻതടികൾ നിരത്തിയെന്നല്ലാതെ ഒന്നും നടന്നിട്ടില്ല. മന്ത്രി ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പണി പുനരാരംഭിക്കാത്തതിൽ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധമുണ്ട്. പുഴയിൽ ജലനിരപ്പ് ഉയരും മുൻപ് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം. Published: 22 Apr 2026, 03:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കീരനല്ലൂർ ന്യൂകട്ട് പാലം നിർമാണം നിലച്ചനിലയിൽ
M
MathrubhumiSource Link
18 days ago