കീരുകുന്നുമലയിൽ മണ്ണെടുപ്പിന് നീക്കം: പ്രതിഷേധവുമായി നാട്ടുകാർ

കീരുകുന്നുമലയിൽ മണ്ണെടുപ്പിന് നീക്കം: പ്രതിഷേധവുമായി നാട്ടുകാർ

ഇളമണ്ണൂർ : കീരുകുന്ന് മലയിലെ മണ്ണെടുക്കുന്നതിൽ ജനകീയ പ്രതിരോധവുമായി പ്രദേശവാസികൾ. ഏനാദിമംഗലം പഞ്ചായത്തിലെ നാലുവാർഡുകളിലായി ഉൾപ്പെടുന്ന കീരുകുന്നുമലയിയിൽനിന്ന് ദേശീയപാത നിർമാണത്തിന്റെ പേരിലാണ് മണ്ണെടുക്കുന്നതിന് ശ്രമം നടക്കുന്നത്. To advertise here, ചൊവ്വാഴ്ച രാവിലെ പോലീസ് അകമ്പടിയോടെ മണ്ണെടുക്കുവാനായി മണ്ണുമാന്തി യന്ത്രങ്ങളും ലോറികളും എത്തിച്ചിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംരക്ഷണത്തോടെ മണ്ണെടുക്കുന്നതിന് ശ്രമം തുടങ്ങിയത്. പഞ്ചായത്തിലെ ജനവാസമേഖലയോട് ചേർന്നാണ് കീരുകുന്നുമല. ഇവിടെ മണ്ണെടുപ്പിന് ശ്രമം തുടങ്ങിയത് മുതൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. വലിയതോതിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശവുമാണ്. മണ്ണെടുത്താൽ ഭാവിയിൽ അപകടസാധ്യതകൾ വർധിക്കുമെന്നും നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. കുട്ടികളും സ്ത്രീകളും വയോധികരും ഉൾപ്പെടെ ഒട്ടേറപ്പേർ പ്രതിഷേധവുമായി സ്ഥലത്തെത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. പിന്നീട് സാഹചര്യങ്ങൾ വഷളാകാതിരിക്കാനായി അടൂർ ഡിവൈ.എസ്.പി. പ്രദീപ്കുമാർ, ഇൻസ്പെക്ടർ ജെ.അജയൻ എന്നിവർ സമരസമിതി അംഗങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഹൈക്കോടതിയുടെ അന്തിമവിധി വരുന്നവരെ മണ്ണെടുപ്പ് നിർത്തിവെയ്ക്കുന്നതിന് തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത ബി.പിള്ള, പഞ്ചായത്ത് അംഗം വി.എസ്.അബിൻകുമാർ, ജോർഡി, പഞ്ചായത്ത് മുൻപ്രസിഡന്റ് പി.രാജഗോപാലൻനായർ, സി.പി.എം. ഏരിയ സെക്രട്ടറി ആർ.ബി.രാജീവ്കുമാർ, എസ്.സുഭാഷ്, അനൂപ്, സമരസമിതി കൺവീനർ ജഗദീശ പ്രസാദ്, സജി രാജപ്പൻ, താജുദീൻ, അമൽ പ്രസാദ് എന്നിവർ നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കീരുകുന്നുമലയിൽ മണ്ണെടുപ്പിന് നീക്കം: പ്രതിഷേധവുമായി നാട്ടു… | Boolokam