കീഴില്ലം കണിയാശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം

കീഴില്ലം കണിയാശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം

M
MathrubhumiSource Link
പെരുമ്പാവൂർ : കീഴില്ലം കണിയാശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ ദശാവതാരം ചന്ദനംചാർത്തൽ, വിഷുവിളക്ക് ഉത്സവം മൂന്ന് മുതൽ 15 വരെ നടക്കും. തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി, മേൽശാന്തി നാടുകാണി പുത്തൻമഠത്തിൽ രാധാകൃഷ്ണൻ പോറ്റി എന്നിവർ കാർമികത്വം വഹിക്കും. ദിവസവും വൈകീട്ട് അഞ്ചിന് ദശാവതാര ദർശനം. വെള്ളിയാഴ്ച 7.30-ന് നൃത്തസന്ധ്യ, നാലിന് വൈകീട്ട് 7.30-ന് ഐരാപുരം വോയ്‌സിന്റെ ട്രാക് ഗാനമേള. അഞ്ചിന് വൈകീട്ട് ഏഴിന് തിരുവാതിരകളി, കൈകൊട്ടിക്കളി, ഭജൻ, മെഗാതിരുവാതിര. ആറിന് കൈകൊട്ടിക്കളി, നൃത്തസന്ധ്യ, സിനിമാറ്റിക് ഡാൻസ്. ഏഴിന് വൈകീട്ട് ഏഴിന് തിരുവാതിരകളി, 7.45-ന് നൃത്തസന്ധ്യ. To advertise here, എട്ടിന് വൈകീട്ട് ഭരതനാട്യം, കൈകൊട്ടിക്കളി, 7.50-ന് കരോക്കെ ഗാനമേള, ഭക്തിഗാനമേള. ഒൻപതിന് ഏഴിന് കൈകൊട്ടിക്കളി, 7.30-ന് തിരുവാതിരകളി, എട്ടിന് ഭക്തിഗാനസുധ. 10-ന് വൈകീട്ട് തിരുവാതിരകളി, നൃത്തസന്ധ്യ, 11-ന് വൈകീട്ട് അഞ്ചിന് ശ്രീകൃഷ്ണാവതാരം ചന്ദനംചാർത്ത്, ആറിന് ഭജൻ, ഫ്യൂഷൻ തിരുവാതിര, 8.30-ന് നൃത്തസന്ധ്യ. 12-ന് 7.30-ന് കൈകൊട്ടിക്കളി, 7.45-ന് ട്രാക് ഗാനമേള. 13-ന് വൈകീട്ട് അഞ്ചിന് വിശ്വരൂപദർശനം ചന്ദനംചാർത്ത്, ഏഴിന് കൈകൊട്ടിക്കളി, എട്ടിന് ഗാനമേള. 14-ന് വൈകീട്ട് ഏഴിന് തിരുവാതിരകളി, 7.30-ന് നൃത്തനൃത്യങ്ങൾ. 15-ന് വെളുപ്പിന് 4.30-ന് വിഷുക്കണി ദർശനം, 6.30-ന് അഷ്ടദ്രവ്യഗണപതിഹോമം, എട്ടിന് ആശാസുരേഷിന്റെ സോപാന സംഗീതം, 8.45-ന് പ്രഭാത ഊട്ട്, 10-ന് കളഭാഭിഷേകം, 11-ന് ശ്രീബലി, 7.30-ന് വിഷുവിളക്ക്, പഞ്ചവാദ്യം. ഉത്സവാഘോഷ പരിപാടികൾക്ക് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി.കെ. ശശിധരൻനായർ, സെക്രട്ടറി അനുരാഗ് പരമേശ്വരൻ, കൺവീനർ പി.എൻ. ഹരിദാസ്, വനിതാസമാജം പ്രസിഡന്റ് സിന്ധു സുനിൽകുമാർ എന്നിവർ നേതൃത്വം നൽകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കീഴില്ലം കണിയാശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം — Mathru… | Boolokam