മുംബൈ : കുംഭമേള ഇന്ത്യയുടെ സാംസ്കാരിക ധാർമികതയുടെ പ്രതീകമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ജാതിയുടേയോ പ്രത്യയശാസ്ത്രത്തിന്റെയോ അടിസ്ഥാനത്തിൽ വിവേചനം കൂടാതെ ആളുകൾ ഒത്തുകൂടുന്ന സനാതൻ സംസ്കാരത്തെ ഉൾക്കൊള്ളുന്ന മനോഭാവത്തെയാണ് കുംഭമേള പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. To advertise here, സിംഹസ്ത കുംഭമേള 2027-ൽ എത്തുന്ന വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുഗമമായ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനും സംസ്ഥാന സർക്കാർ നാസിക്കിൽ വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് അഖില ഭാരതീയ സന്ത് സമിതിയുടെ സമാപനച്ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഞങ്ങൾ സനാതൻ നവോഥാനം സൃഷ്ടിക്കുന്നതിലേക്ക് നീങ്ങുകയാണ്. ഞങ്ങൾ അത് നേടുകയാണെന്നും ഫഡ്‌നവിസ് പറഞ്ഞു. ആരും ജാതിയെക്കുറിച്ചോ വിശ്വാസങ്ങളെക്കുറിച്ചോ ചോദിക്കുന്നില്ല. എല്ലാവരും ഐക്യത്തിന്റെ മനോഭാവത്തോടെയാണ് ഒത്തുചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോദാവരി, കുശവർത്ത നദികളുടെ ശുദ്ധീകരണം, ഘട്ടങ്ങളുടെ നിർമാണം, ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികൾ, പുനരുജ്ജീവനം, റെയിൽവേ സ്റ്റേഷനുകളിലെ സൗകര്യങ്ങളുടെ നിർമാണം, ഒസാർ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ നിർമാണം എന്നിവ കുംഭമേളയ്ക്കായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സർക്കാർ ഭൂമി വാങ്ങുകയും അതിൽ ഒരു സ്ഥിരം സദുഗ്രാം സ്ഥാപിക്കുകയും ചെയ്യും. നിലവിൽ 30,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. പൂർത്തിയാകുമ്പോൾ, ഈ കണക്ക് 35,000 കോടി രൂപയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. Published: 06 Apr 2026, 12:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുംഭമേള ജാതിക്കും പ്രത്യയശാസ്ത്രത്തിനും അതീതമാണെന്ന് ഫഡ്‌നവിസ്
M
MathrubhumiSource Link
about 1 month ago