കൊച്ചി : കുംഭമേള താരത്തിന്റെ വിവാഹ കേസുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ തുടരുന്നു. യുവതിയുടെ ഭർത്താവ് ഫർമാൻഖാന്റെ സുഹൃത്തിനെ തേടി തൃക്കാക്കരയിലും കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിലും വനിത എസ്.ഐ. ഉൾപ്പെടുന്ന സംഘം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെൺകുട്ടി എവിടെയെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന വിവരമാണ് കേരള പോലീസും കൈമാറിയിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരും ഹാജരാകണമെന്ന നിർദേശമാണ് മധ്യപ്രദേശ് പോലീസ് മുന്നോട്ടുവെക്കുന്നത്. To advertise here, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കേസാണ് ഭർത്താവിനെതിരേ ചുമത്തിയിട്ടുള്ളത്. ഒരു വനിത സി.ഐ., എസ്.ഐ., രണ്ട് സി.പി.ഒ.മാർ എന്നിവരടങ്ങുന്നതാണ് മധ്യപ്രദേശിൽ നിന്നുള്ള അന്വേഷകസംഘം. ഫർമാൻഖാന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണനയിലാണന്ന കാര്യവും മേയ് 20 വരെ ഫർമാൻഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞ കാര്യവും സിറ്റി പോലീസ് കമ്മിഷണർ മധ്യപ്രദേശ് പോലീസിനെ അറിയിച്ചിട്ടുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് ഇ-മെയിലിൽ നൽകിയ പരാതിക്കൊപ്പം നൽകിയ രേഖകളും മധ്യപ്രദേശ് പോലീസ് പരിശോധിച്ചു. തനിക്ക് പതിനെട്ട് വയസ്സ് പൂർത്തിയായെന്നും 2008 ജനുവരി ഒന്നിനാണ് ജനനമെന്നും തെളിയിക്കുന്ന ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും പകർപ്പുകൾ സഹിതമാണ് പെൺകുട്ടി പരാതി നൽകിയത്. മധ്യപ്രദേശ് പോലീസ് ബലമായി തന്നെ പിടിച്ചുകൊണ്ടുപോകാൻ എത്തുമെന്ന വിവരം ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും തനിക്ക് ലഭിച്ചതായി പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്. Content Highlights: MP Police search for suspects in Kochi regarding a kidnapping case., The Kerala High Court has granted temporary protection from arrest until May 2026., The woman involved has submitted documentation proving her age and requesting police protection., City Police Commissioner is coordinating with the visiting investigation team. Published: 18 Apr 2026, 06:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുംഭമേള താരം എവിടെ? കണ്ടെത്താനാകാതെ മധ്യപ്രദേശ് പോലീസ്
M
MathrubhumiSource Link
22 days ago