കുഞ്ചിത്തണ്ണി : കുഞ്ചിത്തണ്ണി ടൗണിലെ ശുചീകരണ പ്രവർത്തനങ്ങൾ പാളുന്നതായി പരാതി. പള്ളിവാസൽ പഞ്ചായത്ത് ടൗൺ ശുചീകരിക്കുന്നതിനായി ഒരാളെ നിയമിച്ചിട്ടുണ്ട്. മാസം തോറും ശമ്പളവും നൽകുന്നുണ്ട്. എന്നാൽ, നൂറിലധികം വ്യാപാരസ്ഥാപനങ്ങൾ ഉള്ള കുഞ്ചിത്തണ്ണി ടൗണിന്റെ ഒരു ഭാഗം മാത്രമേ കൃത്യമായി വൃത്തിയാക്കുന്നുള്ളൂ. To advertise here, താഴത്തെ ടൗൺമുതൽ തിയേറ്റർ ജങ്ഷൻവരെയുള്ള ഭാഗത്ത് ആഴ്ചയിൽ ഒന്നെങ്കിലും ശുചീകരണം നടക്കുന്നുണ്ട്. എന്നാൽ, തിയേറ്റർ ജങ്ഷൻമുതൽ ബിവറേജ് ഔട്‌ലെറ്റ് വരെയുള്ള ഭാഗത്ത് മാസങ്ങളായി ശുചീകരണം നടന്നിട്ടില്ല. ഇവിടെ പേപ്പറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂടിക്കിടക്കുകയാണ്. സ്കൂൾ, ബാങ്ക്, മാവേലി സ്റ്റോർ, ബിവറേജ് ഔട്‌ലെറ്റ്, ആശുപത്രി എന്നിങ്ങനെ വിവിധ പൊതുസ്ഥാപനങ്ങൾ നിറഞ്ഞ ഈ ഭാഗത്താണ് കൂടുതൽ മാലിന്യങ്ങൾ ഉള്ളത്. എന്നാൽ, ഈ ഭാഗം മാസങ്ങളായി വൃത്തിയാക്കിയിട്ടില്ല എന്ന് വ്യാപാരികൾ പറയുന്നു. ഈ ഭാഗത്ത് കൂടിക്കിടക്കുന്ന പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങൾ കാറ്റത്ത് പറന്നുനടക്കുകയാണ്. ഇവിടെനിന്ന് മാലിന്യങ്ങൾ നീക്കാത്തത് പകർച്ചവ്യാധികൾക്ക് ഇടയാക്കുമെന്ന് പരിസരവാസികൾ ആരോപിക്കുന്നുണ്ട്. ടൗണിന്റെ തിയേറ്റർ ജങ്ഷൻമുതൽ ബിവറേജ് വരെയുള്ള ഭാഗത്ത് ആഴ്ചയിൽ ഒന്നെങ്കിലും ശുചീകരണം നടത്തുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് സ്വീകരിക്കണമെന്നാണ് പരിസരവാസികളുടെയും വ്യാപാരികളുടെയും ആവശ്യം. Published: 04 May 2026, 02:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുഞ്ചിത്തണ്ണി ടൗൺ ശുചീകരണം പാതിവഴിയിൽ നിലയ്ക്കുന്നു
M
MathrubhumiSource Link
about 3 hours ago
