കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയിൽ കെ.എം. ഷാജി? കുന്ദമംഗലത്ത് തഹ്‌ലിയയും പരിഗണനയിലെന്ന് സൂചന

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയിൽ കെ.എം. ഷാജി? കുന്ദമംഗലത്ത് തഹ്‌ലിയയും പരിഗണനയിലെന്ന് സൂചന

M
MathrubhumiSource Link
മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ വേങ്ങരയ്ക്ക് പകരം മലപ്പുറത്തുനിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പകരം കെ.എം. ഷാജി എത്തിയേക്കുമെന്നും സൂചനകളുണ്ട്. മുസ്​ലിംലീഗിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കവെയാണ് ഇത്തരം സൂചനകൾ പുറത്തുവരുന്നത്. നിലവിൽ മുസ്​ലിംലീഗിന്റെ നേതൃയോഗം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. To advertise here, മികച്ച ഭൂരിപക്ഷത്തിൽ മലപ്പുറത്തുനിന്ന് കുഞ്ഞാലിക്കുട്ടിയെ നിയമസഭയിലെത്തിക്കാനാണ് ലീഗിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിയുടെ പിന്തുടർച്ചക്കാരനായി ശക്തനായ നേതാവ് വേണമെന്ന ആവശ്യവുമുയർന്നത്. തുടർന്നാണ് കെ.എം. ഷാജിയെ വേങ്ങരയിലേക്ക് പരിഗണിച്ചത്. അതിനിടെ, കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തേക്ക് ഫാത്തിമ തഹ്‌ലിയയുടെ പേരും ലീഗ് പരിഗണിക്കുന്നതായാണ് സൂചന. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ പേരും കുന്ദമംഗലത്ത് പരിഗണനയിലുണ്ട്. Content Highlights: PK Kunhalikutty likely shifting from Vengara to Malappuram constituency., KM Shaji being considered as a strong replacement for the Vengara seat., IUML candidate selection process is in the final stages., Fatima Tahliya and PK Firoze under consideration for Kunnamangalam. Published: 16 Mar 2026, 03:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!