കുടകിലെ സ്ത്രീകൾ അതിസുന്ദരികൾ, അങ്ങനെയൊരാളെയാണ് ഞാൻ വിവാഹം കഴിച്ചത് -വിജയ് ദേവരകൊണ്ട

കുടകിലെ സ്ത്രീകൾ അതിസുന്ദരികൾ, അങ്ങനെയൊരാളെയാണ് ഞാൻ വിവാഹം കഴിച്ചത് -വിജയ് ദേവരകൊണ്ട

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 07 April 2026, 04:54 PM IST അടുത്ത തവണ വരുമ്പോൾ രശ്മികയുടെ കുട്ടിക്കാലം കടന്നുപോയ സ്ഥലങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും | ഫോട്ടോ: PTI വി വാഹശേഷം ഇതാദ്യമായി കുടകിലെത്തി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. രശ്മികയുടെ ജന്മനാടുകൂടിയാണ് കുടക്. ഈ മാസം ആറിന് നടന്ന വിരുന്നിനിടെ കുടകിനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ട് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. രശ്മികയുടെ 30-ാം പിറന്നാൾ ആഘോഷിച്ച താരദമ്പതികൾ, കർണാടകയിലെ ഇഗ്ഗൂത്തപ്പ ക്ഷേത്രവും സന്ദർശിച്ചു. To advertise here, 2026 ഫെബ്രുവരിയിൽ ഉദയ്പൂരിൽ വെച്ച് വിവാഹിതരായ ഇരുവരും രശ്മികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് കുടകിലെത്തിയത്. പരമ്പരാഗതമായ രീതിയിൽ നടന്ന ഈ ചടങ്ങിൽ രശ്മിക കുടവ ശൈലിയിൽ സാരി ധരിച്ചെത്തിയപ്പോൾ ഔദ്യോഗിക വേഷത്തിലായിരുന്നു വിജയ്. കുടകിലെ സ്ത്രീകളുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്. കുടകിലെ സ്ത്രീകൾ അതീവ സുന്ദരികളാണെന്ന് താൻ രശ്മികയെ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ കരുതിയിരുന്നതായി വിജയ് പറഞ്ഞു. "കൂർഗിലെ സ്ത്രീകൾ അതിസുന്ദരികളാണെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു, ഇപ്പോൾ ഞാൻ അവരിൽ ഒരാളെ വിവാഹം കഴിച്ചിരിക്കുന്നു, അതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്" എന്ന വിജയ്‍യുടെ വാക്കുകൾ സദസ്സിന്റെ കൈയടി നേടി. തനിക്ക് കുടകിനോടുള്ള പ്രത്യേക ഇഷ്ടത്തെക്കുറിച്ചും വിജയ് സംസാരിച്ചു. ഇത് തന്റെ മൂന്നാമത്തെ കുടക് സന്ദർശനമാണെന്നും, ആദ്യമായി ഇവിടെ വന്നത് സ്കൂൾ സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. അന്ന് താൻ താമസിച്ചിരുന്നത് രശ്മികയുടെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന കൗതുകകരമായ കാര്യവും അദ്ദേഹം പങ്കുവെച്ചു. അടുത്ത തവണ വരുമ്പോൾ രശ്മികയുടെ കുട്ടിക്കാലം കടന്നുപോയ സ്ഥലങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു. വിവാഹ ആഘോഷങ്ങൾക്കിടയിലും തങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ ഇരുവരും സജീവമാണ്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി' എന്ന ചിത്രത്തിലൂടെ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുകയാണ്. ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. Content Highlights: During Rashmika Mandanna’s 30th birthday celebrations in her hometown of Coorg, husband Vijay Deverakonda charmed the locals by praising the beauty of Kodava women and sharing nostalgic stories of his first visit to the region long before their marriage. Published: 07 Apr 2026, 04:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടകിലെ സ്ത്രീകൾ അതിസുന്ദരികൾ, അങ്ങനെയൊരാളെയാണ് ഞാൻ വിവാഹം… | Boolokam