സ്ഥിതി ആശങ്കാജനകമെന്ന് എം.എൽ.എ. To advertise here, വനംവകുപ്പിനെതിരേ പ്രദേശവാസികൾ മൈസൂരു : കുടക് ജില്ലയിൽ കാട്ടാന ക്കൊലയിൽ പത്തുദിവസത്തിനിടെ മൂന്നാമത്തെയാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തം. വന്യജീവി ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കുടക് കടുത്ത പ്രതിസന്ധിയിലാണെന്നും ഇതിന് ശാശ്വതപരിഹാരം കണ്ടെത്തിയില്ലെങ്കിൽ ജനങ്ങൾ നിയമം കൈയിലെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവും വിരാജ്പേട്ട എം.എൽ.എ.യുമായ എ.എസ്. പൊന്നണ്ണ നിയമസഭയിൽ അറിയിച്ചു. സിദ്ധാപൂരിനടുത്തുള്ള ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗണപതി എന്ന തൊഴിലാളി കൊല്ലപ്പെട്ടത്. സംഭവത്തിൽ കാട്ടാനയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. രണ്ടാഴ്ച മുൻപ് കുശാൽനഗറിന് സമീപം കാട്ടാനയുടെ കുത്തേറ്റ് സ്ത്രീ മരിച്ചിരുന്നു. അതിന് മുൻപ് ബെട്ടത്തൂർ ഗ്രാമത്തിൽ 19-വയസ്സുള്ള പെൺകുട്ടിയാണ് മരിച്ചത്. കുടകിൽ ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്ന് എംഎൽ.എ. അറിയിച്ചു. ആനകൾ, പുള്ളിപ്പുലികൾ, കടുവകൾ എന്നിവയുടെ ആക്രമണം കാരണം ജില്ലയിൽ ഭീതി പടർന്നിരിക്കുകയാണെന്നും സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഗണപതിയുടെ ഗ്രാമത്തിലെത്തിയ മടിക്കേരി ഡി.സി.എഫ്. അഭിഷേകിനെ നാട്ടുകാർ ഉപരോധിച്ചു. വന്യജീവി ആക്രമണത്തെത്തുടർന്ന് നെൽക്കൃഷി പോലും നിർത്തിയിരിക്കുകയാണെന്ന് കർഷകർ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ, വന്യമൃഗശല്യം തടയാൻ ഊർജിതനടപടിയെടുക്കുമെന്ന് അദ്ദേഹം ഗ്രാമവാസികൾക്ക് ഉറപ്പു നൽകി. ഈ ബജറ്റിൽ 1,500 കോടി രൂപ വന്യജീവി ആക്രമണം തടയാൻ സർക്കാർ അനുവദിച്ചിട്ടുണ്ട്. അതിനാൽ കൂടുതൽ സംവിധാനവും സർക്കാർ ഏർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. നേരത്തേ ഗണപതിയുടെ മൃതദേഹം എത്തിച്ചപ്പോൾ, കാട്ടാനശല്യം തടയാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടി നേതാക്കളും കാപ്പിത്തോട്ടക്കാരും എസ്റ്റേറ്റ് തൊഴിലാളികളും പൊതുജനങ്ങളും സിദ്ധാപുരയിലെ മോർച്ചറിക്ക് മുന്നിൽ വനംവകുപ്പിനെതിരേ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനിടെ നാട്ടിലിറങ്ങിയ കാട്ടാനയെ പിടികൂടി ബന്ദിപ്പുർ വന്യജീവി സങ്കേതത്തിലയച്ചു. ഗണപതിയെ ചവിട്ടിക്കൊന്ന കാട്ടാനയെയാണ് പിടികൂടിയത്. ക്രെയിൻ ഉപയോഗിച്ച് ആനയെ ട്രക്കിലേക്ക് മാറ്റി ആദ്യം ദുബാരെ ആന ക്യാമ്പിലേക്ക് കൊണ്ടുപോയി. പിന്നീട് ബന്ദിപ്പുരിലെ രാമപുര ആനക്യാമ്പിലേക്ക് ശനിയാഴ്ച രാത്രി മാറ്റി. തുടർന്ന് കാട്ടിലേക്ക് തുറന്നുവിടുകയായിരുന്നു.

കുടകിൽ പത്തുദിവസത്തിനിടെ മൂന്നാമത്തെ കാട്ടാനക്കൊല
M
MathrubhumiSource Link
about 2 months ago