കുടക് കുഞ്ചിലം പൈനരി മഖാം ഉറൂസ് ഇന്ന് സമാപിക്കും

കുടക് കുഞ്ചിലം പൈനരി മഖാം ഉറൂസ് ഇന്ന് സമാപിക്കും

M
MathrubhumiSource Link
ഇരിട്ടി : പ്രവാചകൻ പഠിപ്പിച്ചത് കാരുണ്യത്തിന്റെ സന്ദേശമാണെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുൾ റഹ്മാൻ സഖാഫി. കുടക് കുഞ്ചിലം പൈനരി മഖാം ഉറൂസിന്റെ ഭാഗമായി നടന്ന സൗഹാർദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, സമൂഹത്തിൽ അസഹിഷ്ണുത പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും വർഗീയമായി ചിന്തിക്കുന്നവർ യഥാർഥ വിശ്വാസിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിരാജ്പേട്ട എം.എൽ.എ. എ.എസ്. പൊന്നണ്ണ മുഖ്യാതിഥിയായി. മഹല്ല് ജമാഅത്ത് പ്രസിഡൻറ് എം.എ. ഷൗക്കത്തലി അധ്യക്ഷതവഹിച്ചു. കുടക് ജില്ലാ പഞ്ചായത്തംഗം ലവ ചിന്നപ്പ, കക്കബെ പഞ്ചായത്തംഗം എം.എ. റസാഖ്, പി.എ. ബഷീർ, ശാന്തു സുബ്രഹ്മണ്യൻ, എം.എച്ച്. അബ്ദുൾറഹ്മാൻ, എം.ഇ. ഇസ്മായിൽ, കെ.യു. ഹംസ, വി.എ. അബ്ദുൾറഹ്മാൻ, നിസാർ അഹ്സനി, പി.എ. അസീസ് എന്നിവർ സംസാരിച്ചു. നവാസ് മന്നാനി മതപ്രഭാഷണം നടത്തി. അന്നദാനത്തിന് കുടകിലെ വിവിധ പ്രദേശങ്ങളിൽനിന്ന് നൂറ്കണക്കിന് പേരെത്തി. സമാപനദിനമായ ചൊവ്വാഴ്ച രാത്രി കബീർ ബാഖവി പ്രഭാഷണം നടത്തും. Published: 31 Mar 2026, 03:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടക് കുഞ്ചിലം പൈനരി മഖാം ഉറൂസ് ഇന്ന് സമാപിക്കും — Mathrubh… | Boolokam