കൊപ്പം : വിളയൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ റോഡിലെ നിമ്മിനിക്കുളത്തിനുസമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പരിഹരിക്കാൻ നടപടി തുടങ്ങി. തകർന്ന പൈപ്പുകൾ ആര് നന്നാക്കുമെന്നതായിരുന്നു തർക്കം. ഇതുമൂലം രണ്ടാഴ്ചയോളമായി ഇവിടെ കുടിവെള്ളം പാഴാവുകയായിരുന്നു. പഞ്ചായത്തിന്റെ ഇടപെടലിനെത്തുടർന്ന് ജലവിഭവ വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഇപ്പോൾ തകർച്ച പരിഹരിക്കാൻ തുടങ്ങിയത്. To advertise here, കൊപ്പത്തും വിളയൂരിലും വ്യാപകമായാണ് കുടിവെള്ള പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത്. ഇതേക്കുറിച്ച് ‘മാതൃഭൂമി’ നേരത്തേ വാർത്ത നൽകിയിരുന്നു. വീടുകളിലേക്ക് പോകുന്ന കണക്ഷനുകളിലെ പൈപ്പുകൾ പൊട്ടിയാൽ ഗുണഭോക്താക്കൾതന്നെ നേരെയാക്കണമെന്നായിരുന്നു ജലവിഭവവകുപ്പിന്റെ നിലപാട്. എന്നാൽ, പൊതുവിടങ്ങളിലൂടെ പോകുന്ന പൈപ്പുകൾ പൊട്ടിയത് നന്നാക്കാൻ ആരും മുന്നോട്ടുവന്നിരുന്നില്ല. ഇതിന്റെ അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്തിനും ജലവിഭവവകുപ്പ് അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ കഴിയാതെ കുടിവെള്ളം പാഴായത്. വേനലിലെ ഈ അവസ്ഥയ്ക്കെതിരേ പ്രതിഷേധമുയർന്നിരുന്നു. Published: 22 Apr 2026, 03:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുടിവെള്ള പൈപ്പുകളുടെ തകർച്ച പരിഹരിക്കാൻ തുടങ്ങി
M
MathrubhumiSource Link
18 days ago