തലശ്ശേരി : നഗരത്തിൽ കുടിവെള്ളം വിതരണംചെയ്യുന്ന ടിപ്പർ ലോറി മറിഞ്ഞു. ഡ്രൈവർ കൊളശ്ശേരി സ്വദേശി ഇല്ലത്ത്താഴെ വീട്ടിൽ ശശിക്ക് (67) തലക്ക് പരിക്കേറ്റു. ഡ്രൈവർക്ക് തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം തലശ്ശേരി സ്റ്റേഡിയത്തിന് സമീപം ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. To advertise here, കൊടുവള്ളിയിൽനിന്ന് ടാങ്കിൽ വെള്ളം നിറച്ച് തലശ്ശേരി ഭാഗത്ത് വിതരണംചെയ്യാൻ വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിലെ ടാങ്ക് രണ്ടും തകർന്ന് വെള്ളം പുറത്തേക്ക് ഒഴുകി. 6000 ലിറ്റർ വെള്ളം ടാങ്കിലുണ്ടായിരുന്നു. ലോറിക്ക് കേടുപറ്റി. വർക്ക് ഷോപ്പിൽ പഞ്ചറടിക്കാൻ കൊണ്ടുവന്ന സ്കൂട്ടറിനും കേടുപറ്റി. ലോറിയുടെ ടയറിൽ കാറ്റ് നിറക്കാൻ പ്രധാന റോഡിൽനിന്ന് ഇറക്കുമ്പോൾ ലോറിയുടെ ഒരുഭാഗം ചെരിഞ്ഞാണ് അപകടം. തലശ്ശേരി നഗരസഭയുടെ കുടിവെള്ളം നൽകാൻ കരാറെടുത്ത ലോറിയാണ് അപകടത്തിൽപ്പെട്ടത്. തലശ്ശേരി പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. Published: 18 Apr 2026, 04:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുടിവെള്ള വിതരണ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്കേറ്റു
M
MathrubhumiSource Link
22 days ago