കുടിവെള്ളം കിട്ടാതെ കുടുംബങ്ങൾ

കുടിവെള്ളം കിട്ടാതെ കുടുംബങ്ങൾ

M
MathrubhumiSource Link
ചോർച്ചയുള്ള കുഴൽ സംരക്ഷണഭിത്തിക്കടിയിൽ; അറ്റകുറ്റപ്പണിക്ക് അനുമതിയില്ല To advertise here, രണ്ടാഴ്ചയായി പ്രതിസന്ധി ജല അതോറിറ്റി ഇടപെട്ടെങ്കിലും നടപടിയില്ല ചേർത്തല : കഞ്ഞിക്കുഴിക്കാരുടെ കുടിവെള്ളദുരിതത്തിന് അറുതിയില്ല. വലിയ തകരാറുകൾ പരിഹരിച്ചപ്പോഴും വിതരണക്കുഴലിലെ ചോർച്ചയുള്ള ഭാഗം സംരക്ഷണഭിത്തിക്കടിയിലായതോടെ കടകളിലേക്കും സ്ഥാപനങ്ങളിലേക്കും ഇരുപത്തിയഞ്ചോളം വീടുകളിലേക്കും വെള്ളമെത്തിക്കാനായിട്ടില്ല. രണ്ടാഴ്ചയായി ഇതേ സ്ഥിതിയാണിവിടെ. ജനങ്ങളുടെ പരാതിയിൽ ജല അതോറിറ്റി ഇടപെട്ടെങ്കിലും കരാർ കമ്പനികൾ സംരക്ഷണഭിത്തിക്കടിയിലെ അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയിട്ടില്ല. കാര്യംനിസ്സാരം.. പ്രശ്‌നം ഗുരുതരം ദേശീയപാതയിൽ എ.എസ്. കനാലിനു കുറുകേ പാലംനിർമിക്കുന്നതിനോടുചേർന്ന ഭാഗത്താണ് പ്രശ്‌നം. ഇവിടെ നിർമാണത്തിന്റെ ഭാഗമായി നിരന്തരം കുഴലിലെ ചോർച്ചമൂലം വെള്ളം മുടങ്ങിയിരുന്നു. ഏറ്റവുമൊടുവിൽ ജനപ്രതിനിധികൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തനം തടസ്സപ്പെടുത്തി നടത്തിയ പ്രതിഷേധത്തിലാണ് കരാർ കമ്പനികൾ ചർച്ചനടത്തി കുഴലുകൾ സമയബദ്ധമായി നന്നാക്കി വെള്ളംവിതരണം പുനഃസ്ഥാപിച്ചത്. എന്നാൽ, സംരക്ഷണഭിത്തിക്കടിയിലെ കുഴലിൽ അറ്റകുറ്റപ്പണി നടത്താൻ സുരക്ഷയുടെ കാരണത്താൽ കരാർ കമ്പനികൾ അനുമതി നൽകിയിരുന്നില്ല. ഇതിനാലാണ് ചില പ്രദേശങ്ങളിലേക്കുമാത്രം വെള്ളം മുടങ്ങിയത്. ദേശീയപാതയ്ക്കുപുറത്ത്‌ കുഴലുകൾ സ്ഥാപിച്ച്‌ വിതരണം അതുവഴിയാക്കിയാൽ മാത്രമേ ഇനി ഇവർക്കു വെള്ളം ലഭിക്കാനാകുകയുള്ളുവെന്ന സ്ഥിതിയാണ്. ഇതിന് ഇനിയും നാളുകൾ കാക്കേണ്ടിവരും. അനുമതി ലഭിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ തകരാർ പരിഹരിച്ചു വെള്ളംവിതരണം സുഗമമാക്കുമെന്നു ജല അതോറിറ്റി അധികൃതർ പറഞ്ഞു. ഇക്കാര്യത്തിനായി ജനപ്രതിനിധികളടക്കം രംഗത്തുണ്ടെങ്കിലും പരിഹാരമാർഗം നീളുകയാണ്. Published: 15 Mar 2026, 02:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടിവെള്ളം കിട്ടാതെ കുടുംബങ്ങൾ — Mathrubhumi | Boolokam | Boolokam