കുടിവെള്ളം പാഴാക്കല്ലേ....

കുടിവെള്ളം പാഴാക്കല്ലേ....

ആലത്തൂർ : എരിമയൂർ-തില്ലങ്കാട് പാതയിൽ കൂട്ടാലഭാഗത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. തകർന്നുകിടക്കുന്ന പാതയിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാർക്ക് ബുദ്ധുമുട്ടുണ്ടാക്കുന്നു. കൂട്ടാല കുടിവെള്ളപദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. ഈ പ്രദേശത്ത് പാറയുള്ളതിനാൽ ചാലെടുക്കാൻ കഴിയാത്തതുമൂലം പാതയോരത്തുകൂടി സ്ഥാപിച്ച ഇരുമ്പ് (ജി.ഐ.) പൈപ്പിലൂടെയാണ് ജലവിതരണം. ഭാരവാഹനങ്ങൾ കയറിയാണ് പൈപ്പ് പൊട്ടിയത്. To advertise here, ലിറ്റർകണക്കിന് കുടിവെള്ളം പാഴാകുന്നതിനൊപ്പം പൈപ്പിലെ മർദ്ദംകുറഞ്ഞ് എല്ലാ വീട്ടിലും വെള്ളമെത്താത്ത സ്ഥിതിയുമുണ്ട്. പൈപ്പ് ഉടൻ നന്നാക്കി പ്രശ്‌നം പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് എരിമയൂർ ഗ്രാമപ്പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. എരിമയൂർ-തില്ലങ്കാട് പാത ഉടൻ ഗതാഗതയോഗ്യമാക്കുമെന്നും അധികൃതർ പറഞ്ഞു. നിലവിൽ 20 ലക്ഷംരൂപ അനുവദിച്ച് പാതയിൽ മെറ്റലിങ് അന്തിമഘട്ടത്തിലാണ്. എരിമയൂർ മുതൽ മുഴയൻമൂച്ചി ഭാഗംവരെ ടാർചെയ്യും. ശേഷിച്ചഭാഗത്തെ പണിക്കായി 20 ലക്ഷം രൂപയുടെ മറ്റൊരു ദർഘാസ് പൂർത്തിയാക്കിയിട്ടുണ്ട്. പണി വൈകാതെ ആരംഭിക്കും. ഗൾഫിലെ യുദ്ധസാഹചര്യംമൂലം ടാർ ലഭിക്കുന്നതിന് കാലതാമസവും വിലക്കയറ്റവും ഉണ്ടായത് ടാറിങ്ങിനെ ബാധിച്ചതായി കരാറുകാർ പറഞ്ഞു. Published: 20 Apr 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടിവെള്ളം പാഴാക്കല്ലേ.... — Mathrubhumi | Boolokam | Boolokam