കുടിവെള്ളം മുടങ്ങുമെന്ന ആശങ്കയിൽ ജനങ്ങൾ

കുടിവെള്ളം മുടങ്ങുമെന്ന ആശങ്കയിൽ ജനങ്ങൾ

കുടിവെള്ള പദ്ധതി കിണറിനരികെ അനധികൃത വയൽ നികത്തൽ To advertise here, പുളിക്കൽ : ചെറുകാവ് ഗ്രാമപ്പഞ്ചായത്തിലെ ചേലപ്പാടത്ത് അനധികൃതമായി വയൽ തരംമാറ്റുന്നത് കുടിവെള്ള പദ്ധതിയെ ബാധിക്കുമെന്ന ആശങ്കയിൽ അറുപതിലധികം കുടുംബങ്ങൾ. ചെറുകാവ് മാംഗ്ലാരികുന്ന് കാപ്പിൽ ഭാഗത്തെ ജലവിതരണ പദ്ധതിയുടെ ജലസ്രോതസ്സാണ് അനധികൃത വയൽ നികത്തലിൽ വറ്റിവരളുന്നത്. പ്രദേശത്തെ ജലനിധി കുടിവെള്ളവിതരണ പദ്ധതിയുടെ കിണറിനെ അനധികൃത തരംമാറ്റൽ സാരമായി ബാധിക്കും. കിണർ വറ്റിവരളുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. കാപ്പിൽ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാനായി ഇരുപത്തിയാറ് വർഷം മുൻപ് ആരംഭിച്ചതാണ് മാംഗ്ലാരികുന്ന് ജലനിധി കുടിവെള്ള പദ്ധതി. പദ്ധതിയുടെ ഭാഗമായി പറവൂരിനു സമീപം ചേലപ്പാടത്ത് കിണറും മാംഗ്ലാരികുന്നിൽ ജലസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. കിണറിനു സമീപം സ്ഥിതിചെയ്യുന്ന വയലുകളെല്ലാം തരംമാറ്റലിന്റെ ഭാഗമായി മണ്ണിട്ട് നികത്തുന്നതായാണ് പരാതി. വയലുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി തരംമാറ്റി കൂടുതൽ തുകയ്ക്ക് വിൽക്കുന്ന സംഘമാണ് ഇതിനു പിന്നിലുള്ളതെന്ന ആക്ഷേപമുണ്ട്. ഈ പദ്ധതി ആരംഭിച്ചതിനുശേഷം മാത്രമാണ് കാപ്പിൽ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായതെന്ന് ഗുണഭോക്താക്കൾ പറഞ്ഞു. പദ്ധതി പ്രാവർത്തികമാകുന്നതിനുമുൻപ് വിദൂരസ്ഥലങ്ങളിൽനിന്നും കുടിവെള്ളം കൊണ്ടുവരണമായിരുന്നു. അനുമതിയില്ലാതെ വയലുകൾ തരംമാറ്റി തെങ്ങും കവുങ്ങും ഉൾപ്പെടെ കൃഷി ചെയ്തിരിക്കുന്നു. സർക്കാർ അവധിദിവസങ്ങളിലാണ് കൂടുതലായും വയലുകളിൽ മണ്ണ് നിറച്ച് തരംമാറ്റിയെടുക്കാനുള്ള നീക്കം നടത്തുന്നതും. വയൽ-നീർത്തട സംരക്ഷണ നിയമം ഇവിടങ്ങളിൽ വ്യാപകമായി ദുരുപയോഗം ചെയ്തുവരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വയലിന്റെ സ്വാഭാവിക വ്യതിയാനത്തിൽ മാറ്റം വരുത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് മാംഗ്ലാരികുന്ന് കുടിവെള്ള പദ്ധതി കമ്മിറ്റി റവന്യൂ മന്ത്രി, കളക്ടർ, ആർ.ഡി.ഒ., ലാൻഡ് റവന്യൂ കമ്മിഷണർ, വില്ലേജ് ഓഫീസർ എന്നിവർക്ക് പരാതി നൽകി. പരാതി ലഭിച്ച ഉടനെ ചെറുകാവ് വില്ലേജ് ഓഫീസർ കെ. മോഹനൻ സ്ഥലം സന്ദർശിച്ച് ഭൂവുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി. അനധികൃത തരംമാറ്റങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. Published: 22 Apr 2026, 03:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടിവെള്ളം മുടങ്ങുമെന്ന ആശങ്കയിൽ ജനങ്ങൾ — Mathrubhumi | Boo… | Boolokam