കുടിവെള്ളംതന്നെ പ്രശ്നം

കുടിവെള്ളംതന്നെ പ്രശ്നം

പരക്കം പാഞ്ഞ് അധികൃതരും നാട്ടുകാരും To advertise here, ഇന്ന് താത്കാലിക തടയണ നിർമാണം മമ്പാട് : മഴയ്ക്കുള്ള കാത്തിരിപ്പ് നീളുംതോറും മമ്പാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ചാലിയാറിന്റെ പോഷക തോടുകളിലെല്ലാം നീരൊഴുക്കു നിലച്ചു. പുഴയിലുംലും ജലവിതാനം നന്നേ കുറഞ്ഞതോടെ ഒട്ടേറെ പ്രദേശങ്ങളിൽ കുടിവെള്ളപ്രശ്നം അതിരൂക്ഷമായി. ചാലിയാറിൽ ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിനു താഴെ നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞതിനാൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലും മമ്പാടങ്ങാടിയിലും കിണറുകളിൽ വെള്ളം കുറഞ്ഞെന്ന് അധികൃതർ പറയുന്നു. പലയിടത്തും കിണറുകൾ വറ്റി കുടിവെള്ളം മുട്ടി. പരാതികളെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സമീനാ കാഞ്ഞിരാല, വൈസ് പ്രസിഡന്റ് നിഷാദ് പാലോളി, പൊങ്ങല്ലൂർ വാർഡംഗം സി.പി. സൈഫുന്നീസാ ഷംസു എന്നിവരുടെ നേതൃത്വത്തിൽ ചാലിയാറിലെ പൊങ്ങല്ലൂർ കടവിലും മറ്റും സന്ദർശനം നടത്തി. ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഒരു ഷട്ടർ ഉയർത്തി പ്രശ്നം പരിഹരിക്കാനുള്ള സാധ്യത തേടി ചെറുകിട ജലസേചന വകുപ്പധികൃതരെയും സമീപിച്ചു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്തുന്നത് കുടിവെള്ളക്ഷാമം അതിരൂക്ഷമാക്കുമെന്നാണ് ജലസേചനവകുപ്പ് മേധാവികളുടെ പക്ഷം. ഇത് പുഴയുടെ ഒരു ഭാഗത്ത് ഇപ്പോൾ സംഭരിച്ച വെള്ളത്തിന്റെ തോത് നന്നേ കുറയ്ക്കുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സമീനാ കാഞ്ഞിരാല പറഞ്ഞു. റഗുലേറ്ററിൽ ഇപ്പോൾ ആവശ്യമായ വെള്ളത്തിന്റെ അളവ് 4.7 മീറ്ററാണ്. എന്നാൽ 4.4 മീറ്റർ മാത്രമാണുള്ളത്. നിശ്ചിത തോത് കൈവരിക്കുന്ന മുറയ്ക്ക് നിയന്ത്രിത വിധേയമായി വെള്ളം ഒഴുക്കി വിടാനാകുമെന്നും അധികൃതർ അറിയിച്ചു. വേനൽ മഴയ്ക്കുള്ള സാധ്യതയും മറ്റും മുന്നിൽക്കണ്ട് റഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പൊങ്ങല്ലൂർ ഭാഗത്ത് താത്‌കാലിക തടയണ ഒരുക്കിയാൽ നിലവിലെ കുടിവെള്ള പ്രശ്നത്തിനു ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പഞ്ചായത്തധികൃതരുടെ വിലയിരുത്തൽ. ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിനു താഴെ പൊങ്ങല്ലൂർ അങ്ങാടിയോടു ചേർന്ന് താത്കാലിക തടയണയൊരുക്കി വെള്ളം സംരക്ഷിക്കാൻ തീരുമാനിച്ചു. ചാക്കിൽ മണൽ നിറച്ചു ജനകീയ കൂട്ടായ്മയുടെ സഹകരണം തേടിയാണ് തടയണ കെട്ടുക. ആശങ്കയിൽ അധികൃതരും നാട്ടുകാരും ചാലിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളെല്ലാം നിലവിൽ പ്രതിസന്ധിയിലാണ്. പലയിടത്തും നിയന്ത്രണ വിധേയമായാണ് കുടിവെള്ള വിതരണം. മലമുകളിൽ ചോലകൾ വറ്റുന്നത് ആദിവാസി ഉന്നതികളിലും ആശങ്കകൾക്കിടയാക്കുന്നു. ഓടായിക്കൽ, വീട്ടിക്കുന്ന് ഭാഗങ്ങളിൽ വാർഡംഗം മുൻകൈയെടുത്ത് കുടിവെള്ളമെത്തിക്കുകയാണ്. പല വാർഡുകളിലും വാർഡംഗങ്ങൾ മുൻകൈയെടുത്ത് കുടിവെള്ളമെത്തിക്കാനും സംവിധാനമായി. എന്നാൽ, കുടിവെള്ളം ശേഖരിക്കുന്ന കിണറുകൾ വറ്റുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. വരൾച്ചാ ബാധിത പ്രദേശമായി കണക്കാക്കാത്തതിനാൽ പഞ്ചായത്ത് മുൻകൈയെടുത്ത് കുടിവെള്ളം വിതരണംചെയ്യാൻ തടസ്സമുള്ളതായും ചൂണ്ടിക്കാട്ടുന്നു. ഇതിനാൽ സുമനസ്സുകളുടെയും മറ്റും സഹായം തേടേണ്ട സ്ഥിതിയാണ്. താത്കാലിക തടയണ സജ്ജമായാൽ ഭൂഗർഭ ജലനിരപ്പ് ഉയരാനിടയാകുമെന്നും പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാനാകുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ. ജനകീയ തടയണയൊരുക്കൽ ഞായറാഴ്ച വൈകീട്ട് നാലിനു തുടങ്ങുമെന്ന് പൊങ്ങല്ലൂർ വാർഡംഗം സൈഫുന്നിസ ഷംസു അറിയിച്ചു. പ്രധാന തോടുകളും വറ്റി; കുടിവെള്ള പദ്ധതികൾ അവതാളത്തിൽ മമ്പാട് : വേനൽമഴ കാര്യമായി ലഭിക്കാതിരുന്നതോടെ ഇളമ്പുഴ തോടും കക്കുംവള്ളി തോടുമൊക്കെ വറ്റിയത് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു. പൊങ്ങല്ലൂരിലെ ചുവന്ന മണ്ണ്, പൂച്ചപ്പാറ തുടങ്ങിയ കുടിവെള്ള പദ്ധതികൾക്കു കീഴിലെ കുടുംബങ്ങൾ ആശങ്കയിലാണ്. ഇരു പദ്ധതിയിലുമായി നൂറിലേറെ കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. കക്കുംവള്ളി തോടിൽ പൊങ്ങല്ലൂർ പാലത്തിനു സമീപം ചെക്ക് ഡാമിനോടു ചേർന്ന ഭാഗത്തും മറ്റുമായി കെട്ടിനിർത്തിയ കുറച്ചു വെള്ളം മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്. നീരൊഴുക്ക് പാടെ നിലച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. വേനൽ മഴ കിട്ടിയില്ലെങ്കിൽ കുടിവെള്ള പദ്ധതികളിലെ കിണറുകളിൽ വെള്ളം പൂർണമായും മുട്ടുമെന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. ജനകീയ തടയണ ഒരുക്കുന്നത് ഈ തോട്ടിലും സമീപ പ്രദേശങ്ങളിലും ഭൂഗർഭ ജലനിരപ്പുയർത്തുമെന്ന പ്രതീക്ഷയുമുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടിവെള്ളംതന്നെ പ്രശ്നം — Mathrubhumi | Boolokam | Boolokam