കല്ലമ്പലം : നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളപ്രശ്നത്തിനു പരിഹാരം കാണുന്നതിൽ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടെന്നാരോപിച്ച് ബി.ജെ.പി. നാവായിക്കുളം നോർത്ത്-സൗത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നാവായിക്കുളം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. To advertise here, തിരുവനന്തപുരം നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് മാധവൻ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ ജിഷ്ണു എസ്.ഗോവിന്ദ് അധ്യക്ഷനായി. നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു, ജനറൽ സെക്രട്ടറി ഐ.ആർ.രാജീവ്, പഞ്ചായത്ത് അംഗങ്ങളായ എസ്.പ്രമോദ്, ബി.എസ്.സുബിത, സജ്ന അശോകൻ. ആശ സുനിൽ, ആശലതിക, മണ്ഡലം വൈസ് പ്രസിഡന്റ് മുല്ലനല്ലൂർ ശ്രീകുമാർ, നാവായിക്കുളം അശോകൻ, സജു മോഹൻ, ജയപ്രകാശ് പറകുന്ന് വിജയൻ പിള്ള എന്നിവർ സംസാരിച്ചു. പ്രശ്നത്തിന് പരിഹാരമായെന്ന് പഞ്ചായത്ത് പ്രസിഡന്റ് കല്ലമ്പലം : നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി നടപടികൾ ആരംഭിച്ചു. പഞ്ചായത്ത് കത്തുനൽകുകയും പാലച്ചിറ വാട്ടർ അതോറിറ്റി ശുദ്ധജലം നൽകുവാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂടാതെ വരൾച്ച അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ജനപ്രതിനിധികൾ അറിയിക്കുന്നമുറയ്ക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെതിരേ ബി.ജെ.പി. നടത്തുന്ന ധർണ പ്രഹസനമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ജെ. ജിഹാദ് പറഞ്ഞു.

കുടിവെള്ളക്ഷാമം: നാവായിക്കുളത്ത് ബി.ജെ.പി. ധർണ
M
MathrubhumiSource Link
18 days ago