കുടിവെള്ളക്ഷാമം; ചാപ്പക്കടവിൽ ജനങ്ങൾ റോഡുപരോധിച്ചു

കുടിവെള്ളക്ഷാമം; ചാപ്പക്കടവിൽ ജനങ്ങൾ റോഡുപരോധിച്ചു

M
MathrubhumiSource Link
തുറവൂർ : തീരദേശത്ത് കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ചാപ്പക്കടവിൽ ജനങ്ങൾ കാലിക്കുടവുമായി റോഡുപരോധിച്ചു. ഇതേത്തുടർന്ന് തീരദേശപാതയിൽ ഒരുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കുത്തിയത്തോട് പഞ്ചായത്ത് ഒന്നാം വാർഡിന്റെ പരിധിയിൽ വരുന്ന പള്ളിത്തോട് മേഖലയിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിത്തുടരുന്നത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റെ് സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജിനി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. To advertise here, ജില്ലാ പഞ്ചായത്തംഗം ജെയിംസ് ചിങ്കുതറ, ജീനാ ബിജു, പ്രമിത, ജിഷാ ഡോൽഫിൻ, സിനി ജോസി, രേഖാ മനോജ്‌, മിനി വാവച്ചൻ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തീരദേശമേഖലയിൽ പ്രത്യേകിച്ച് ചാപ്പക്കടവിൽ സുഗമമായി കുടിവെള്ളമെത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് ജല അതോറിറ്റി അധികൃതർ ഉറപ്പു നൽകിയതിനെത്തുടർന്നാണ് സമരക്കാർ പിരിഞ്ഞുപോയത്. Published: 17 Mar 2026, 03:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടിവെള്ളക്ഷാമം; ചാപ്പക്കടവിൽ ജനങ്ങൾ റോഡുപരോധിച്ചു — Mathru… | Boolokam