കടമ്പഴിപ്പുറം : ആലങ്ങാട് പാലാരി കിഴക്കുംമുറി പ്രദേശവാസികൾക്ക് കുടിവെള്ളം ലഭിച്ചിട്ട് മാസങ്ങളായി. പ്രദേശത്തെ 40-തിലധികം വീടുകളിലുള്ളവരാണ് കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത്. രണ്ടുമാസംമുൻപ് ഒരുദിവസം പൈപ്പ്‌ലൈനിൽ വെള്ളം വന്നിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. ശേഷം കഴിഞ്ഞദിവസം ഒരുതവണമാത്രം ഇവിടേക്ക് കുടിവെള്ളം വന്നതായും അത് വളരെ കുറഞ്ഞ ശക്തിയിലായിരുന്നെന്നും പറയുന്നു. To advertise here, പലരുടെയും വീട്ടിൽ കിണറുകളും കുഴൽക്കിണറുകളും വറ്റിയ അവസ്ഥയിലാണ്. പലരും വെള്ളം ശേഖരിക്കുന്നത് വെള്ളമുള്ള, അടുത്തവീടുകളിലെ കിണറുകളിൽനിന്നാണ്. നിലവിലെ സ്ഥിതി തുടർന്നാൽ വരുംദിവസങ്ങളിൽ ഇനിയും അവസ്ഥ രൂക്ഷമാകും. നാലുവർഷം മുൻപാണ് പ്രദേശത്തേക്ക് ജൽജീവൻ പദ്ധതിപ്രകാരം പൈപ്പ്‌ലൈൻ സ്ഥാപിച്ചത്. അന്നുമുതൽ ഉയർന്ന പ്രദേശമായ ഇവിടെ ഈ പ്രശ്നം നിലവിലുണ്ട്. സമീപത്തെ ഇരുപതോളം വീടുകളുള്ള തത്രമണ്ണ ഉന്നതിയിലും കുടിവെള്ള പ്രശ്നമുണ്ട്. സ്വകാര്യ ടാങ്കറുകളിൽ വെള്ളമെത്തിച്ചും ദൂരത്തുള്ള സ്വന്തം പാടങ്ങളിൽ കുഴിയെടുത്ത് വെള്ളം ശേഖരിച്ചുമാണ് നിലവിൽ ഇവിടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നത്. പ്രദേശത്തെ എല്ലാ വീട്ടിലും കുടിവെള്ള പൈപ്പ്‌ലൈൻ കണക്ഷൻ ഉണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് വെള്ളം ലഭിക്കുന്നത്. Published: 21 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുടിവെള്ളത്തിന് വലഞ്ഞ് ആലങ്ങാട് പാലാരിക്കാർ
M
MathrubhumiSource Link
about 2 months ago