കുടിവെള്ളമില്ലാതെ വിളക്കുടിക്കാർ: ജല ജീവൻ മിഷനും പഞ്ചായത്തും മൗനത്തിൽ

കുടിവെള്ളമില്ലാതെ വിളക്കുടിക്കാർ: ജല ജീവൻ മിഷനും പഞ്ചായത്തും മൗനത്തിൽ

കുന്നിക്കോട് :വിളക്കുടി പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും പരിഹാരം കാണാതെ അധികൃതർ. സമ്പൂർണ കുടിവെള്ളപദ്ധതി നടപ്പാക്കിയതായി അവകാശപ്പെടുന്ന പത്തനാപുരം നിയോജകമണ്ഡലത്തിെല പഞ്ചായത്താണ് വിളക്കുടി. വിളക്കുടി, മേലില, വെട്ടിക്കവല പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായാണ്, 168 കോടി രൂപ മുടക്കി മഞ്ഞമൺകാല പദ്ധതി സ്ഥാപിച്ചതെങ്കിലും വിളക്കുടിക്കുമാത്രം കുടിവെള്ളം കിട്ടിയിട്ടില്ല. To advertise here, വിളക്കുടിയിലാകെ പൈപ്പ് സ്ഥാപിച്ച് കരാറുകാരനും മറ്റും പണം തട്ടിയതുമാത്രമാണ് സംഭവിച്ചത്. പഞ്ചായത്ത് വേനൽക്കാലത്ത് ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതാണിപ്പോഴും ജനങ്ങൾക്ക് ആശ്രയം. പദ്ധതിയുടെ നടത്തിപ്പുചുമതലയുള്ള വിളക്കുടി പഞ്ചായത്ത് അധികാരികൾ ജലജീവൻ മിഷൻ അധികൃതരുമായി സംസാരിച്ച് പ്രശ്നപരിഹാരമുണ്ടാക്കാമെന്നു പറഞ്ഞിട്ട് നാളുകൾ ഏറെയായെങ്കിലും വേനൽക്കാലത്ത് കുടിവെള്ളമില്ലാതെ വലയുകയാണ് വിളക്കുടിയിലെ മിക്ക വാർഡുകളിലെയും ജനങ്ങൾ. മഴക്കാലത്ത് ആറുമാസംമാത്രം കിണറുകളിൽ ജലം ലഭിക്കുന്ന പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ ചീവോട് വാർഡിലും പഞ്ചായത്ത് വാർഡിലും പഞ്ചായത്ത്‌ നടത്തുന്ന കുടിവെള്ളവിതരണത്തിൽ വ്യാപക ക്രമക്കേടുകളാണ് നടക്കുന്നത്. ചീവോട് വാർഡിൽ ഗ്രാമപ്പഞ്ചായത്ത്‌ അംഗത്തിന്റെ അനുകൂലികൾക്കുമാത്രമായി വിതരണം ചെയ്യുന്നതായി ആക്ഷേപമുണ്ട്. പഞ്ചായത്ത് വാർഡിൽ ഒരുമിച്ച് നാലും അഞ്ചും വാഹനത്തിൽ വെള്ളം ലഭിക്കണമെന്നാവശ്യപ്പെട്ട്, സ്ഥലത്തെത്തുന്ന ടാങ്കറുകൾ മെമ്പർ തിരിച്ചയയ്ക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവർ പരാതി പറയുന്നു. ചെമ്പുമലയിലും റോമൻ കത്തോലിക്ക പള്ളി ഭാഗങ്ങളിലും പഞ്ചായത്ത് വിതരണം ചെയ്യുന്ന കുടിവെള്ളം ലഭിക്കുന്നില്ലെന്ന് വാർഡ്‌ മുൻ അംഗം പറഞ്ഞു. പരാതികൾ ഏറെയായിട്ടും എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികൾ വിളക്കുടിയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാൻ ഇടപെടുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്. മേലിലയിൽ 25 ലക്ഷം ചെലവിട്ട പദ്ധതിയിൽനിന്നു കുടിവെള്ളം കിട്ടുന്നില്ലെന്നാണ്‌ ആക്ഷേപം. മേലിലയിലെ മൂലവട്ടം വടക്കേക്കര ഊരിലേക്കുള്ള കുടിവെള്ളപദ്ധതിക്കാണീ ദുർഗതി. ആരംഭിച്ച വർഷംതന്നെ പദ്ധതി നിലച്ചതായാണ് നാട്ടുകാരുടെ പരാതി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടിവെള്ളമില്ലാതെ വിളക്കുടിക്കാർ: ജല ജീവൻ മിഷനും പഞ്ചായത്തു… | Boolokam