കുടിവെള്ളവിതരണ പൈപ്പ് പൊട്ടി; എം.സി.റോഡിൽ അപകടക്കുഴി

കുടിവെള്ളവിതരണ പൈപ്പ് പൊട്ടി; എം.സി.റോഡിൽ അപകടക്കുഴി

M
MathrubhumiSource Link
അടൂർ : എം.സി. റോഡിൽ നയനം തിയേറ്ററിനു സമീപം കുടിവെള്ളവിതരണ പൈപ്പ് പൊട്ടി വീണ്ടും കുഴി. ഈ ഭാഗത്ത് അടിക്കടിയുണ്ടാകുന്ന പ്രശ്നമാണ് പൈപ്പ് പൊട്ടലും റോഡിൽ കുഴി രൂപപ്പെടുന്നതും. ഇതിന് ഒരു ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർക്ക് സാധിക്കുന്നില്ല എന്നതാണ് വസ്തുത. കഴിഞ്ഞ ആറുമാസത്തിനിടയിൽ ഈ റോഡിൽ ഇരുന്നൂറ് മീറ്ററിനിടയിൽ പത്തോളം ഭാഗത്ത് റോഡ് കുഴിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. അടുത്തിടെ കാർഷിക വികസന ബാങ്കിന് എതിർവശത്ത് രൂപപ്പെട്ട കുഴികൾ ഇപ്പോഴും അടയ്ക്കാതെ കിടക്കുകയാണ്. To advertise here, മാസങ്ങൾക്കു മുൻപ് കുടിവെള്ളവിതരണ പൈപ്പ് പൊട്ടിയുണ്ടായ കുഴികളാണ് ഇത്. തുടർന്ന് ജല അതോറിറ്റി പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തി വെള്ളം പുറത്തേക്ക് വരുന്നത് നിർത്തി. എന്നാൽ, ജല അതോറിറ്റി എടുത്ത കുഴികൾ ശരിയായ രീതിയിൽ മണ്ണിട്ട് ടാർചെയ്തില്ല. ഇതാണ് ഇപ്പോൾ വലിയ രീതിയിൽ കുഴികൾ രൂപപ്പെടാൻ കാരണം. ഈ കുഴിക്കുസമീപം തന്നെ മറ്റൊരു കുഴി ശരിയായ രീതിയിൽ അടയ്ക്കാത്തതിനാൽ ഇപ്പോൾ ഇവിടം താഴ്ന്നുകിടക്കുകയാണ്. ഇവിടെയാണ് കൊട്ടാരക്കര, ഭരണിക്കാവ്, ചൂരക്കോട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. Published: 26 Mar 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടിവെള്ളവിതരണ പൈപ്പ് പൊട്ടി; എം.സി.റോഡിൽ അപകടക്കുഴി — Math… | Boolokam