ഷാർജ : വൈവിധ്യമാർന്ന വിനോദപ്രവർത്തനങ്ങളിലൂടെയും ഭക്ഷണതിരഞ്ഞെടുപ്പുകളിലൂടെയും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് അൽ മജാസ് വാട്ടർഫ്രണ്ട്. ഷാർജ നിക്ഷേപ, വികസന അതോറിറ്റിക്ക് കീഴിലാണ് (ഷുറൂഖ്) പ്രവർത്തിക്കുന്നത്. മികച്ച സൗകര്യങ്ങളോടുകൂടിയ ജോഗിങ് ട്രാക്കുകൾ, ഫുട്‌ബോൾ പിച്ചുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, മിനി വാട്ടർ പാർക്ക് എന്നിവയെല്ലാം ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നതായി അൽ മജാസ് വാട്ടർഫ്രണ്ട് മേധാവി ഖാലിദ് അൽ അലി പറഞ്ഞു. ബോട്ടിങ്ങിനും ഖാലിദ് തടാകത്തിന്റെ വിശാലമായ കാഴ്ചകൾ ആസ്വദിക്കാനും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. To advertise here, Published: 16 Mar 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുടുംബങ്ങളുടെ പ്രിയപ്പെട്ട ഇടമായി അൽ മജാസ് വാട്ടർഫ്രണ്ട്
M
MathrubhumiSource Link
about 2 months ago