കുടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ‌മൃതദേഹവുമായി റോഡ് ഉപരോധിച്ചു

കുടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ‌മൃതദേഹവുമായി റോഡ് ഉപരോധിച്ചു

M
MathrubhumiSource Link
തീപ്പിടിത്തത്തിൽ തൊഴിലാളി മരിച്ച സംഭവം To advertise here, 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണ ഒത്തുതീർപ്പായത് വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കടുങ്ങല്ലൂർ‌ : എടയാറിലെ ഓയിൽകമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഖൻ മുഖ്യയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിൽ വൻ പ്രതിഷേധം. മൃതദേഹവുമായി കുടുംബാംഗങ്ങളും അതിഥിത്തൊഴിലാളികളും മണിക്കൂറുകൾ റോഡ് ഉപരോധിച്ചു. മൂന്നരമണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് പ്രശ്നം ഒത്തുതീർന്നത്. ഇതുപ്രകാരം മരിച്ചയാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ ധാരണയായി. വ്യാഴാഴ്ച സി.ജി. ലൂബ്രിക്കന്റ്‌സ് എന്ന കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിലാണ് ബിഹാർ സ്വദേശി ശത്രുഖൻ മുഖ്യ മരിച്ചത്. ബിനാനിപുരം ഉഷസ്സിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിട്ടുള്ള ശത്രുഖൻ മുഖ്യ 25 വർഷമായി ഈ കമ്പനിയിൽ ജോലിചെയ്തുവരുകയാണ്. ഭാര്യയും മൂന്ന് മക്കളുമാണുള്ളത്. ശത്രുഖൻ മുഖ്യയുടെ വരുമാനംകൊണ്ടാണ് ഈ കുടുംബം ജീവിച്ചുപോരുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ അതെല്ലാം നിലച്ചു. അതുകൊണ്ട് മതിയായ നഷ്ടപരിഹാരം കമ്പനിയുടെഭാഗത്തുനിന്നും ലഭിക്കണമെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. അപകടം വിലയിരുത്താൻ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ഈ ആവശ്യം ചർച്ചചെയ്തു. അടിയന്തരസഹായമായി അഞ്ചുലക്ഷം രൂപനൽകാനും കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കാനും ഭാര്യയ്ക്ക് തൊഴിൽ നൽകാനും കമ്പനി മാനേജ്‌മെന്റിന് നിർദേശം നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. അത് മതിയാവില്ലെന്ന നിലപാടിലായിരുന്നു കുടുംബം. വൈകുന്നേരംവരെ മൃതദേഹം വീട്ടിൽതന്നെവെച്ച് പ്രതിഷേധിച്ചു. കമ്പനി അധികൃതരും വ്യവസായ അസോസിയേഷൻ പ്രതിനിധികളും സമവായത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ഉറച്ചുനിന്നു. 25 ലക്ഷം രൂപയെങ്കിലും നൽകണമെന്നാണായിരുന്നു ആവശ്യം. അതിന് കമ്പനി തയ്യാറാകാതിരുന്നതോടെ മൃതദേഹം എടയാർ പ്രധാന റോഡിലേക്കെത്തിച്ച് ഉപരോധം തുടങ്ങി.ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഉപരോധം തുടരുകയായിരുന്നു. അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ഡി.വൈ.എസ്.പി. ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നുമണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ധാരണയായത്. രാത്രി പതിനൊന്നരയോടെ ഉപരോധം അവസാനിപ്പിച്ചു.തുടർന്ന് എടയാർ ശാന്തിതീരം പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ നടപടികൾ സ്വീകരിച്ചു. Published: 28 Mar 2026, 02:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ‌മൃതദേഹവുമായി റോഡ് ഉപരോ… | Boolokam