കുടുംബമൂല്യങ്ങൾ സംരക്ഷിക്കാൻ സ്ത്രീകൾ മുന്നോട്ട് വരണം-ഡോ. ഉദയാ സുകുമാരൻ

കുടുംബമൂല്യങ്ങൾ സംരക്ഷിക്കാൻ സ്ത്രീകൾ മുന്നോട്ട് വരണം-ഡോ. ഉദയാ സുകുമാരൻ

M
MathrubhumiSource Link
കൊല്ലം : കുടുംബങ്ങളിൽ മൂല്യച്യുതി വർധിക്കുന്ന സാഹചര്യത്തിൽ സ്ത്രീകൾ കുടുംബത്തിലെ വിളക്കാകാൻ മുന്നോട്ടു വരണമെന്ന് കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. ഉദയാ സുകുമാരൻ പറഞ്ഞു. To advertise here, പ്രശ്നങ്ങളിൽനിന്ന് മാറിനിൽക്കാതെ ക്രിയാത്മകമായി ഇടപെട്ട് തുടർച്ചയായ ഫോളോഅപ് നടത്തുമ്പോൾ നല്ല മാറ്റം ഉണ്ടാകുമെന്ന് അവർ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജ്വാല വിമെൻസ് പവർ സംഘടിപ്പിച്ച ‘ജ്വാലാമുഖി 2026’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉദയാ സുകുമാരൻ. പ്രസിഡന്റ് ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ചു. ജ്വാലാമുഖി അവാർഡ് വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങൾക്ക് ഡോ. സിന്തിയ കാതറിൻ മൈക്കിളിനും കാരുണ്യ സംഗീത മേഖലയിലെ സംഭാവനയ്ക്ക് കെ.എസ്. പ്രിയക്കും സമ്മാനിച്ചു. പ്രത്യേക ജൂറി പുരസ്കാരം എസ്‌.എം. ഉഷ ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച നിരവധിപ്പേരെ ചടങ്ങിൽ ആദരിച്ചു.യോഗത്തിൽ ചീഫ് അഡ്വൈസർ ജോർജ് എഫ്. സേവ്യർ വലിയവീട്, അഡ്വൈസർ ജയിൻ ആൻസിൽ ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ശാന്തിനി പ്രകാശ്, ജോയിന്റ് സെക്രട്ടറി ഉഷാകുമാരി, വൈസ് പ്രസിഡന്റ്‌ സോജാ നടരാജൻ, നേതാജി ബി. രാജേന്ദ്രൻ, സാമൂഹികപ്രവർത്തകൻ റിട്ട. എസ്.ഐ. ഷാനവാസ്‌, സാഹിത്യകാരൻ വി.ടി. കുരീപ്പുഴ എന്നിവർ സംസാരിച്ചു. Published: 31 Mar 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടുംബമൂല്യങ്ങൾ സംരക്ഷിക്കാൻ സ്ത്രീകൾ മുന്നോട്ട് വരണം-ഡോ. ഉ… | Boolokam