കുടുംബശ്രീ കാന്റീൻ അടച്ചുപൂട്ടി

കുടുംബശ്രീ കാന്റീൻ അടച്ചുപൂട്ടി

M
MathrubhumiSource Link
പാചകവാതകമില്ല To advertise here, അങ്കമാലി : പാചകവാതകം ലഭിക്കാത്തതിനാൽ അങ്കമാലി നഗരസഭയിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ കാന്റീൻ അടച്ചുപൂട്ടി. ഇതോടെ കുറഞ്ഞ നിരക്കിൽ കുടുംബശ്രീ കാന്റീനിൽനിന്ന് സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നവർ ദുരിതത്തിലായി. പാചകവാതകം തീർന്നതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കാന്റീൻ അടച്ചത്. നാല് ഗ്യാസ് സിലിൻഡറാണ് കാന്റീനിൽ ഉപയോഗിച്ചിരുന്നത്. നിത്യവും രണ്ട് സിലിൻഡർ ഗ്യാസ് മുഴുവനായും വേണ്ടിവരും. പാചകവാതകം ലഭിക്കുന്നതിനായി പലയിടത്തും തിരക്കിയെങ്കിലും കിട്ടാതിരുന്നതിനാലാണ് വെള്ളിയാഴ്ച കാന്റീൻ അടച്ചത്. എന്നും 350-400 പേർ ഭക്ഷണംകഴിക്കാനെത്തുന്ന കാന്റീനാണിത്. നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്കും സമീപ സ്ഥാപനങ്ങളിൽ ജോലിനോക്കുന്നവർക്കുമെല്ലാം കുറഞ്ഞ നിരക്കിൽ ഭക്ഷണംകഴിക്കാനുള്ള സൗകര്യമാണ് കാന്റീൻ അടച്ചതോടെ നിലച്ചത്. Published: 14 Mar 2026, 03:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടുംബശ്രീ കാന്റീൻ അടച്ചുപൂട്ടി — Mathrubhumi | Boolokam | Boolokam