കാസർകോട് : ലോക മാതൃകയായി കേരളത്തിൽ വളർന്നുപന്തലിച്ച സ്ത്രീ കൂട്ടായ്മയാണ് കുടുംബശ്രീയെന്നും സാധാരണക്കാരുടെ ആശ്വാസവാക്കാണ് കുടുംബശ്രീയെന്നും കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. To advertise here, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺമാരുടെ യോഗവും സ്വീപ്പ് മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ നടത്തുന്ന എല്ലാ പരിപാടികളും മാതൃകാപരമാണെന്നും ഇതിന് ജില്ലാ ഭരണകൂടത്തിന്റെ പൂർണപിന്തുണ എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വീപ്പിന്റെ ഭാഗമായി നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം വോട്ടായനം 2026 ജില്ലാതല റീൽസ് മത്സരം, ജില്ലാതല മെഹന്ദി മത്സരം എന്നിവയിൽ വിജയിച്ചവർക്കുള്ള സമ്മാനം കളക്ടർ വിതരണം ചെയ്തു. മെഹന്തി ഫെസ്റ്റിൽ ഉദുമ സി.ഡി.എസിലെ ഫാത്തിമത്ത് ബിനീഷിയ, ഫാത്തിമത്ത് ഹസ്മിന എന്നിവർ ഒന്നാം സ്ഥാനവും മഞ്ചേശ്വരം സി.ഡി.എസിലെ തസ്‌ലിമ, ഷംന എന്നിവർ രണ്ടാംസ്ഥാനവും ചെങ്കള സി.ഡി.എസിലെ ഷിബിൻ ഷഹാന, ഹനാന എന്നിവർ മൂന്നാം സ്ഥാനവും നേടി. റീൽസ് മത്സരത്തിൽ കാസർകോട് മുനിസിപ്പൽ സി.ഡി.എസ്. ഒന്നാം സ്ഥാനവും അജാനൂർ സി.ഡി.എസ്. രണ്ടാംസ്ഥാനവും വലിയപറമ്പ് സി.ഡി.എസ്. മൂന്നാംസ്ഥാനവും നേടി. കന്നഡമേഖലയ്ക്കുള്ള പ്രത്യേക പുരസ്കാരത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങൾ മഞ്ചേശ്വരം, മീഞ്ച, മധൂർ സി.ഡി.എസുകൾ കരസ്ഥമാക്കി. സി.ഡി.എസുകളിൽ കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തലും പുതിയ സാമ്പത്തികവർഷത്തിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള ആസൂത്രണവും യോഗത്തിൽ നടത്തി. ജില്ലാമിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട് പ്രവർത്തനങ്ങൾ വിലയിരുത്തി. അസി. മിഷൻ കോഡിനേറ്റർ ഡി.ഹരിദാസ് അധ്യക്ഷത വഹിച്ചു. അസി. മിഷൻ കോഡിനേറ്റർ കെ.എം.കിഷോർ കുമാർ, ഡി.പി.എം. എം.രേഷ്മ എന്നിവർ സംസാരിച്ചു.

കുടുംബശ്രീ സാധാരണക്കാരുടെ ആശ്വാസവാക്ക്- കളക്ടർ
M
MathrubhumiSource Link
19 days ago