കുണ്ടംകുഴി : ചേക്കരംകോടി ലക്ഷ്മിയമ്മ സ്മാരക ട്രസ്റ്റ് കുടുംബസംഗമം നടത്തി. കുണ്ടംകുഴിയിൽ നടന്ന പരിപാടി ബേഡഡുക്ക പഞ്ചായത്ത് പ്രസിഡൻറ് ഇ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. To advertise here, ട്രസ്റ്റ് ചെയർമാൻ സി.ചന്ദ്രശേഖരൻ അധ്യക്ഷനായി. ട്രസ്റ്റ് ഏർപ്പെടുത്തിയ ശ്രീലക്ഷ്മി പുരസ്കാരം പാരമ്പര്യ വിഷചികിത്സകൻ കൊളത്തൂർ മട്ടിലാംകോട്ടെ ചേക്കരംകോടി കുമാരൻ നമ്പ്യാർക്ക് നൽകി. മുനിയൂർ ചേക്കരംകോടി തറവാട് പ്രസിഡൻറ് അഡൂർ നാരായണൻ നായർ, വനിതാ സംരംഭക എം.സുശീല, അധ്യാപകജോലിയിൽനിന്ന് വിരമിച്ച സി.കെ.കമല എന്നിവരെ ആദരിച്ചു. കേരളാ പോലീസിൽ നിയമനം ലഭിച്ച സുജിത്തിനെ അനുമോദിച്ചു. മുനിയൂർ ചേക്കരംകോടി തറവാട് സെക്രട്ടറി കൃഷ്ണൻ നായർ ചെമ്മനാട്, ജോയിന്റ് സെക്രട്ടറി മധുസൂദനൻ ഗദ്ദെമൂല, ഖജാൻജി അഭിലാഷ് എടപ്പണി, വേണുഗോപാലൻ, കൂക്കൾ മണിയമ്മ ട്രസ്റ്റ് സെക്രട്ടറി തമ്പാൻ കുമ്പാറത്തോട്, അനിതകുമാരി, വിജയൻ കുണ്ട, വി.കെ.ജയരാജ്, ശോഭ നെല്ലിത്താവ്, സി.കെ.ശ്രീപ്രിയ, സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.ചന്ദ്രശേഖരൻ (ചെയ.), കെ.നാരായണൻ നായർ, ഹരീന്ദ്രൻ ബിട്ടിക്കല്ല്, ബാലചന്ദ്രൻ (വൈസ് ചെയ.), രാജൻ മുനിയൂർ (സെക്ര.), വിജയൻ മുന്നാട്, സി.കെ.രാജൻ, സി.കെ.പദ്മിനി (ജോ. സെക്ര.), സി.പ്രഭാകരൻ (ഖജാ.).
