ബെംഗളൂരു: കഴുത്തറത്ത് നാലംഗകുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമം. സംഭവത്തിൽ അമ്മയും മകളും മരിച്ചു. 11 വയസ്സുകാരനെയും യുവാവിനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. To advertise here, ബെംഗളൂരുവിൽ താമസിക്കുന്ന ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റനിലയിൽ കണ്ടെത്തിയ ആശയുടെ മകൻ മോഹൻ ഗൗഡ(32)യും വർഷിതയുടെ 11 വയസ്സുള്ള മകനും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നും മറ്റുള്ളവരുടെ കഴുത്തറത്തശേഷം മോഹൻ ഗൗഡ സ്വയം കഴുത്തറത്ത് മരിക്കാൻ ശ്രമിച്ചതാണെന്നും പോലീസ് പറഞ്ഞു. ചിട്ടിയും പടക്കക്കച്ചവടവും ഉൾപ്പെടെ നടത്തിയിരുന്ന മോഹൻ ഗൗഡയ്ക്കുണ്ടായ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് നിഗമനം. സംഭവത്തിന് മുൻപ് ഇക്കാര്യം വ്യക്തമാക്കുന്ന ഒരു വീഡിയോ റെക്കോഡ് ചെയ്ത് ഇവർ ബന്ധുക്കൾക്ക് അയച്ചിരുന്നു. വീഡിയോ കണ്ടതോടെ ബന്ധുക്കൾ ഇവരുടെ വീട്ടിലേക്കെത്തി. എന്നാൽ, വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് നാലുപേരെയും ചോരയിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്. ആശയും മകൾ വർഷിതയും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന 11-കാരനെയും മോഹൻ ഗൗഡയെയും പോലീസ് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മയുടെയും സഹോദരിയുടെയും സഹോദരീപുത്രന്റെയും കഴുത്തറത്ത ശേഷം മോഹൻ ഗൗഡ സ്വയം കഴുത്തുമുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പോലീസ് കരുതുന്നത്. ചിട്ടി ബിസിനസും മറ്റും നടത്തിയിരുന്ന മോഹൻ ഗൗഡയും കുടുംബവും ആഡംബരജീവിതമാണ് നയിച്ചിരുന്നതെന്നും ഇതും സാമ്പത്തിക ബാധ്യതയ്ക്ക് ആക്കംക്കൂട്ടിയെന്നും പോലീസ് പറഞ്ഞു. വായ്പയെടുത്ത തുക തിരിച്ചടക്കാൻ കഴിയാതിരുന്നതോടെ കുടുംബം വലിയ സമ്മർദത്തിലായിരുന്നുവെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056) Content Highlights: Two family members died in a suicide attempt in Bengaluru., Financial debt from chit fund and firecracker business cited as the primary cause., Police investigation reveals a video message sent to relatives before the incident., Two survivors, including an 11-year-old, are currently in critical condition. Published: 29 Mar 2026, 04:13 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുടുംബാംഗങ്ങളുടെ കഴുത്തറത്ത് യുവാവിന്റെ ആത്മഹത്യാശ്രമം; അമ്മയും സഹോദരിയും മരിച്ചു, കുട്ടി ചികിത്സയിൽ
M
MathrubhumiSource Link
about 1 month ago