കുട്ടനാട് : പകലത്തെ കൊയ്ത്തിനുപുറമേ കുട്ടനാട്ടിൽ രാത്രിയിലും കൊയ്ത്ത് സജീവമായി. വിളഞ്ഞ് പാകമായ പാടശേഖരങ്ങളിൽ വേനൽമഴ നാശമുണ്ടാക്കുമെന്ന ഭയത്തിലാണ് കൊയ്ത്ത് വേഗത്തിൽ നടത്തുന്നത്. നെൽക്കർഷക സംരക്ഷണസമിതിയുടെ സമരത്തിനുശേഷം സംഭരണം പുനരാരംഭിച്ചിട്ടുണ്ട്. സംഭരണത്തിൽ മെല്ലെപ്പോക്കാണ് പ്രശ്നം. 350 ഏക്കർ വിസ്തൃതിയുള്ള വാലടി പാടശേഖരത്തിൽ കൊയ്ത്തുകഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ലു സംഭരിക്കാൻ മില്ലുടമകൾ തയ്യാറാകുന്നില്ല. നെല്ലുസംഭരണം വൈകുന്നതിലും അമിത കിഴിവ് ആവശ്യപ്പെട്ടതിലും പ്രതിഷേധിച്ച് കഴിഞ്ഞദിവസം മങ്കൊമ്പ് പാഡി ഓഫിസിൽ വാലടിയിലെ കർഷകർ പ്രതിഷേധസമരം നടത്തിയിരുന്നു. To advertise here, തുടർന്ന് ഒരു ക്വിന്റലിനു അഞ്ചുകിലോ കിഴിവിൽ നെല്ലുസംഭരിക്കാൻ രണ്ടുമില്ലുകളെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, രണ്ടുലോഡ് നെല്ലുമാത്രമാണ് ഒരു മില്ലുടമ സംഭരിച്ചത്. ബാക്കി നെല്ലെടുക്കാൻ മില്ലുടമകൾ തയ്യാറാകുന്നില്ലെന്നാണു കർഷകർ പറയുന്നത്. കൊയ്ത്തിന്റെ ആരംഭത്തിൽ സംഭരണത്തിന് 30 മില്ലുകാരാണുണ്ടായിരുന്നത്. പിന്നീട് 38 മില്ലുകാർ വരെ ആയി. എന്നാൽ, കൊയ്ത്ത് കൂടുതൽ പാടശേഖരങ്ങളിലേക്കു വ്യാപിച്ചതോടെ മില്ലുകാരുടെ എണ്ണം കുറഞ്ഞു. ഇപ്പോൾ 36 മില്ലുകാരാണുള്ളത്. കഴിഞ്ഞ പുഞ്ച സീസണിൽ 50 മില്ലുകാർ വരെ സംഭരണം നടത്തിയിരുന്ന സ്ഥാനത്താണ് ഇക്കുറി ഇത്രയും കുറവ് സംഭവിച്ചിട്ടുള്ളത്. പുഞ്ചക്കൃഷിയുടെ കൊയ്ത്തുനടന്നുകൊണ്ടിരിക്കുന്ന പാടങ്ങളിലെ നെല്ലുസംഭരണം സമയബദ്ധമായി പൂർത്തിയാക്കണമെന്നു കളക്ടർ കെ. ഇമ്പശേഖർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. എന്നാൽ, പ്രശ്നം പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. കായൽനിലങ്ങളിൽ കൊയ്ത്ത് തുടങ്ങിയതോടെ കൂടുതൽ മില്ലുകാരെ അനുവദിക്കണമെന്നാണ് കർഷകരുടെയാവശ്യം. Published: 29 Mar 2026, 02:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുട്ടനാട്ടിൽ രാത്രിയിലും പകലും കൊയ്ത്ത്; സംഭരണത്തിൽ മെല്ലെപ്പോക്ക്
M
MathrubhumiSource Link
about 1 month ago