കണ്ണൂർ : അഞ്ച് വയസ്സിനുതാഴെയുള്ള കുട്ടികളിൽ ന്യുമോണിയയുടെ ഗുരുതരാവസ്ഥകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതവേണമെന്ന് ശിശുരോഗ വിദഗ്ദരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (െഎ.എ.പി.) ശില്പശാല. അണുബാധകൾ ചെറുക്കാനും വിദഗ്ധചികിത്സ ഉറപ്പുവരുത്താനും ഫലപ്രദമായ പരിശീലനപരിപാടികൾ വ്യാപിപ്പിക്കണമെന്ന് ശില്പശാല ഉദ്ഘാടനംചെയ്ത ദേശീയസമിതി അംഗം ഡോ. ജോണി സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. പരിസര ശുചിത്വം മുതൽ ഫലപ്രദമായ വാക്സിനുകൾവരെയുള്ള സാധ്യതകൾ സമൂഹത്തെ ബോധ്യപ്പെടുത്തണം -അദ്ദേഹം പറഞ്ഞു. To advertise here, പ്രസിഡന്റ് ഡോ. കെ. പ്രശാന്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ. നന്ദകുമാർ മുഖ്യാതിഥിയായി. ദേശീയ പ്രസിഡന്റ് ഡോ. നീലം മോഹൻ വീഡിയോ സന്ദേശം നൽകി. ഡോക്ടർമാരായ അനിൽ വിൻസെൻറ്, റെനി ഗീവർഗീസ്, ഗോൾഡി ഉദയൻ, മൃദുല ശങ്കർ, എം.കെ. നന്ദകുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോക്ടർമാരായ ശ്വേതാ ബി. റാം, അജിത് സുഭാഷ്, ഊർമിള, സുൽഫിക്കർ അലി, ആര്യാദേവി, സുഷമ പ്രഭു, സുബ്രഹ്മണ്യം, ശരത് ബാബു എന്നിവർ നേതൃത്വംനൽകി. Published: 16 Mar 2026, 03:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുട്ടികളിലെ ന്യുമോണിയ: ജാഗ്രതവേണമെന്ന് ഐ.എ.പി. ശില്പശാല
M
MathrubhumiSource Link
about 2 months ago