കുട്ടികളിലെ മുണ്ടിനീര്; സങ്കീർണമാവാൻ സാധ്യതയേറെ, അറിയേണ്ടതെല്ലാം

കുട്ടികളിലെ മുണ്ടിനീര്; സങ്കീർണമാവാൻ സാധ്യതയേറെ, അറിയേണ്ടതെല്ലാം

M
MathrubhumiSource Link
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന ഒരു വൈറസ് രോഗമാണ് മുണ്ടിനീര് (Mumps). ചെവിക്ക് താഴെയുള്ള പരോട്ടിഡ് എന്ന ഉമിനീർ ഗ്രന്ഥി വീർക്കുന്നതാണ് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകത. സാധാരണയായി ഗുരുതരമല്ലെങ്കിലും ചില സാഹചര്യങ്ങളിൽ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ രോഗത്തെക്കുറിച്ച് മാതാപിതാക്കൾക്ക് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. To advertise here, എന്താണ് മുണ്ടിനീര് അഥവാ മംപ്‌സ്? മുണ്ടിനീര് പാരാമിക്‌സോ വൈറസ് (Paramyxo virus) മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ്. പ്രധാനമായും കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത് എങ്കിലും വാക്‌സിൻ സ്വീകരിക്കാത്ത മുതിർന്നവർക്കും രോഗം വരാൻ സാദ്ധ്യതയുണ്ട്. രോഗം എങ്ങനെ പകരുന്നു? രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വൈറസ് മറ്റുള്ളവരിലേക്ക് പകരാം. രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിലൂടെയും ഒരേ പാത്രങ്ങൾ, ടവ്വലുകൾ എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്. സ്‌കൂളുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ ഇടങ്ങളിൽ കുട്ടികൾ തമ്മിലുള്ള അടുത്ത ഇടപഴകൽ കാരണം രോഗം വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. പ്രധാന ലക്ഷണങ്ങൾ ചെവിയുടെ താഴ്ഭാഗത്ത് വേദനയോടു കൂടിയ വീക്കം. പനി, ഭക്ഷണം കഴിക്കുമ്പോൾ അല്ലെങ്കിൽ വായ തുറക്കുമ്പോൾ വേദന, തലവേദന, ചവയ്ക്കാനുള്ള ബുദ്ധിമുട്ട്. വീക്കം സാധാരണയായി ഒരു വശത്ത് ആരംഭിച്ച് പിന്നീട് മറ്റേ വശത്തേക്കും പടരാം. സങ്കീർണതകൾ മിക്കവാറും മംപ്‌സ് / മുണ്ടിനീര് ഗുരുതര പ്രശ്‌നങ്ങളില്ലാതെ തന്നെ സുഖപ്പെടുന്ന രോഗമാണ്. എങ്കിലും ചിലരിൽ താഴെ പറയുന്ന സങ്കീർണതകൾ ഉണ്ടാകാം. ആൺകുട്ടികളിൽ വൃഷണങ്ങളിൽ വീക്കം (orchitis). പെൺകുട്ടികളിൽ അണ്ഡാശയങ്ങളുടെ വീക്കം (oophoritis). തലച്ചോറിന്റെ ആവരണത്തിനുണ്ടാകുന്ന അണുബാധ (Meningitis). വളരെ അപൂർവ്വമായി കേൾവിനഷ്ടം. ചികിത്സ മുണ്ടിനീരിന് പ്രത്യേകമായി വൈറസിനെ നശിപ്പിക്കുന്ന മരുന്ന് ഇല്ല. അതിനാൽ ചികിത്സ പ്രധാനമായും ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ്. മതിയായ വിശ്രമം പനി കുറയ്ക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ. മൃദുവായ ഭക്ഷണം ധാരാളം വെള്ളം കുടിക്കുക വീക്കമുള്ള ഭാഗത്ത് ഒരു തുണി ഉപയോഗിച്ച് ചെറുചൂട് അല്ലെങ്കിൽ തണുപ്പ് നൽകാവുന്നതാണ്. ലക്ഷണങ്ങൾ കുറയാതെ നിലനിൽക്കുകയാണെങ്കിലോ കൂടുകയാണെങ്കിലോ ഉറപ്പായും ഒരു ശിശുരോഗ വിദഗ്ധനെ കാണേണ്ടതാണ്. പ്രതിരോധം മുണ്ടിനീര് തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം പ്രതിരോധ കുത്തിവയ്പ്പാണ്. കുട്ടികൾക്ക് ഒമ്പതാം മാസം മുതൽ എം എം ആർ വാക്‌സിൻ (മംപ്‌സ്, മീസിൽസ്, റുബെല്ല) നൽകാവുന്നതാണ്. ഈ വാക്‌സിൻ രണ്ട് ഡോസുകളായി നൽകുന്നു. നിങ്ങളുടെ കുഞ്ഞിന്റെ വാക്‌സിനേഷൻ കാർഡ് പരിശോധിച്ച് കുഞ്ഞിന് എം എം ആർ വാക്‌സിൻ ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതുപോലെ തന്നെ, രോഗബാധിതനുമായി അടുത്ത സംമ്പർക്കം ഒഴിവാക്കുക. കൈകൾ ഇടയ്ക്കിടെ കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയും മൂക്കും മൂടുക. മുണ്ടിനീര് സാധാരണയായി ഗുരുതരമല്ലാത്ത ഒരു വൈറസ് രോഗമാണെങ്കിലും രോഗസമയത്ത് ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതുകൾ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നത് ഈ രോഗത്തിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യനാണ് ലേഖിക. Content Highlights: Mumps is a contagious viral infection affecting the parotid glands., Common symptoms include swelling, fever, and pain while chewing. Published: 31 Mar 2026, 03:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുട്ടികളിലെ മുണ്ടിനീര്; സങ്കീർണമാവാൻ സാധ്യതയേറെ, അറിയേണ്ടതെ… | Boolokam