ആറ്റിങ്ങൽ : നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ടി.ബി.ജങ്ഷനിലെ കുട്ടികളുടെ പാർക്കിന്റെ മതിൽ വാഹനമിടിച്ച് തകർന്നു. നാലുദിവസം മുൻപാണ് ആലംകോട് ഭാഗത്തുനിന്ന് ആറ്റിങ്ങലിലേക്ക് വന്ന കാർ നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചുകയറിയത്. 15 മീറ്ററോളം ദൂരത്തിൽ മതിൽ പൊളിഞ്ഞുപോയി. ഓപ്പൺഎയർ ഓഡിറ്റോറിയത്തിന്റെ പിൻഭിത്തിക്കും കേടുപാടുകളുണ്ട്. To advertise here, പകൽനേരത്ത് പ്രായമായവരും യാത്രക്കാരുമൊക്കെ പാർക്കിനുള്ളിൽ കയറി വിശ്രമിക്കാറുണ്ട്. മരത്തണലിൽ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നവരുണ്ട്. നഗരഹൃദയത്തിൽ അല്പം തണലിൽ ഇരിക്കാൻ കഴിയുന്ന ഒരേയൊരിടമാണ് ഈ പാർക്ക്. ഇതിനുള്ളിൽ പ്രവർത്തിച്ചിരുന്ന റേഡിയോ, ടി.വി. കിയോസ്‌കുകൾ നിലച്ചിട്ട് വർഷങ്ങളായി. ഇപ്പോഴും ധാരാളമാളുകൾ വിശ്രമിക്കാനായി ഇവിടെയെത്താറുണ്ട്. റോഡ് വീതികൂട്ടാൻവേണ്ടി പൊളിച്ച പാർക്ക് അഞ്ചുവർഷം കഴിഞ്ഞിട്ടും പൂർവസ്ഥിതിയിലാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കുട്ടികൾക്ക് വിനോദത്തിനായി സ്ഥാപിച്ചിരുന്ന ഉപകരണങ്ങളെല്ലാം പാർക്കിന്റെ ഒരറ്റത്ത് കൂട്ടിയിട്ടിരുന്ന് നശിക്കുകയാണ്. അവ ഇനി ഉപയോഗിക്കാൻ പറ്റാത്ത നിലയിലായിട്ടുണ്ട്. നവീകരിച്ച പാർക്ക് പ്രവർത്തനം തുടങ്ങി ആറുമാസം പിന്നിടുന്നതിന് മുൻപാണ് റോഡുവികസനത്തിനായി പാർക്ക് പൊളിച്ചത്. Published: 20 Apr 2026, 12:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുട്ടികളുടെ പാർക്കിന്റെ മതിൽ വാഹനമിടിച്ച് തകർന്നു
M
MathrubhumiSource Link
20 days ago