കുട്ടികളുടെ മൊബൈൽ ഉപയോഗം: നിയമ നിർമാണത്തിന് കർണാടക സർക്കാർ

കുട്ടികളുടെ മൊബൈൽ ഉപയോഗം: നിയമ നിർമാണത്തിന് കർണാടക സർക്കാർ

M
MathrubhumiSource Link
ബെംഗളൂരു: പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മൊബൈൽഫോൺ, സാമൂഹിക മാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് കർണാടക സർക്കാർ നിയമം കൊണ്ടുവരും. ഇതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി മധു ബെംഗാരപ്പ അറിയിച്ചു. To advertise here, നിയന്ത്രണങ്ങൾ ഇതിനകം തന്നെ നിലവിലുണ്ടെന്നും എന്നാൽ ഇത് നിയമത്തിന്റെ അഭാവം മൂലം ഇത് കർശനമായി നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും നിയമസഭാ കൗൺസിലിൽ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഈ വിഷയം പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ തുടർ നടപടിയെടുക്കും. ഐ.ടി. വകുപ്പുമായി ചേർന്നാകും നടപടിയെടുക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. കുട്ടികളുടെ മൊബൈൽ അടിമത്തം ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. മൊബൈൽ ഫോണുകളുടെയും സാമൂഹിക മാധ്യമങ്ങളുടെയും അമിത ഉപയോഗം കുട്ടികളുടെ വ്യക്ത്വത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നത്. Content Highlights: Government initiative to regulate mobile and social media for children under 16, Formation of a special committee to study the impact and implementation, Collaboration between Education and IT departments, Focus on preventing digital addiction and protecting child personality development Published: 24 Mar 2026, 03:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുട്ടികളുടെ മൊബൈൽ ഉപയോഗം: നിയമ നിർമാണത്തിന് കർണാടക സർക്കാർ… | Boolokam