കുട്ടികളുടെ വിശപ്പകറ്റാൻ 280 കോടിയിലേറെ ദിർഹം സമാഹരിച്ച് യു.എ.ഇ.

കുട്ടികളുടെ വിശപ്പകറ്റാൻ 280 കോടിയിലേറെ ദിർഹം സമാഹരിച്ച് യു.എ.ഇ.

M
MathrubhumiSource Link
റംസാനോടനുബന്ധിച്ചായിരുന്നു ജീവകാരുണ്യപ്രചാരണം ആരംഭിച്ചത് To advertise here, ദുബായ് : പട്ടിണിയും പോഷകാഹാരക്കുറവുംമൂലമുള്ള മരണങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ‘എഡ്ജ് ഓഫ് ലൈഫ്’ കാംപെയ്‌നിലൂടെ 280 കോടിയിലേറെ ദിർഹം സമാഹരിച്ചു. കാംപെയ്‌നിലേക്ക് സംഭാവനകൾ നൽകിയവർക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം ‘എക്സി’ലൂടെ അഭിനന്ദനമറിയിച്ചു. ദാനധർമങ്ങളുടെ ആഗോളമാതൃകയാകാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റംസാനോടനുബന്ധിച്ചായിരുന്നു ജീവകാരുണ്യപ്രചാരണം ആരംഭിച്ചത്. ഏറ്റവും കുറഞ്ഞത് 100 കോടി ദിർഹം സമാഹരിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ വിവിധസ്ഥാപനങ്ങൾ, വ്യക്തികൾ, മാനുഷികസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ പ്രതീക്ഷിച്ചതിലും ഇരട്ടിയിലേറെ തുക സമാഹരിക്കാൻകഴിഞ്ഞു. യുനിസെഫ്, സേവ് ദ ചിൽഡ്രൻ, ദ ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഫൗണ്ടേഷൻ (സി.ഐ.എഫ്.എഫ്.), ആക്‌ഷൻ എഗൈൻസ്റ്റ് ഹംഗർ എന്നീ അന്താരാഷ്ട്രസംഘടനകളുമായി സഹകരിച്ചാണ് കാംപെയ്‌ൻ നടത്തിയത്. പ്രകൃതിദുരന്തങ്ങൾ, സംഘർഷങ്ങൾ എന്നിവകാരണം ദുരിതത്തിലായ ലോകത്തിലെ ഏറ്റവും ദുർബലപ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനത്തിനാണ് ആഗോള മാനുഷിക കാംപെയ്‌ൻ ശ്രദ്ധകേന്ദ്രീകരിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി നടപ്പാക്കിയ റംസാൻ കാംപെയ്‌നുകളിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകൾക്ക് സഹായങ്ങളെത്തിക്കാൻ യു.എ.ഇ.ക്ക്‌ കഴിഞ്ഞിട്ടുണ്ട്. Published: 17 Mar 2026, 01:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുട്ടികളുടെ വിശപ്പകറ്റാൻ 280 കോടിയിലേറെ ദിർഹം സമാഹരിച്ച് യു… | Boolokam