താനെ : കുട്ടികളെ കടത്തിക്കൊണ്ടുപോയി ലൈംഗികത്തൊഴിൽ നടത്തിയെന്ന കേസിലെ 26- കാരിയെ താനെ കോടതി കുറ്റവിമുക്തയാക്കി. ഇരകളെ ലൈംഗികത്തൊഴിലിനായി ഉപയോഗിക്കാൻ വിളിച്ചുവെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. രഹസ്യ വിവരത്തെത്തുടർന്ന് 2021 ഏപ്രിൽ എട്ടിന് താനെ ജില്ലയിലെ മീരാ റോഡ് സ്റ്റേഷന് സമീപം നയാനഗർ പോലീസാണ് ഇവരെ അറസ്റ്റുചെയ്യുന്നത്. To advertise here, ഒരു വ്യാജ ഉപഭോക്താവിനെ ഉപയോഗിച്ചതിനെത്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും 17 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് 'ഇരകളെ' രക്ഷപ്പെടുത്തുകയും ചെയ്തതായി പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ പോലീസ് വാദത്തിൽ പഴുതുകളുണ്ടെന്ന് കോടതി കണ്ടെത്തി. ഇടപാട് ക്രമീകരിക്കുന്നതിനായി സ്പീക്കർ ഫോണിൽ പ്രതിക്ക് കോൾ ചെയ്തതായി പോലീസ് അവകാശപ്പെട്ടെങ്കിലും സംഭാഷണത്തിന്റെ റെക്കോർഡോ ഇലക്ട്രോണിക് തെളിവുകളോ ഹാജരാക്കിയിട്ടില്ല. വ്യാജ ഉപഭോക്താവും പ്രതിയും തമ്മിലുള്ള ഫോൺ കോൾ തെളിയിക്കുന്ന ഡോക്യുമെന്റോ ഇലക്ട്രോണിക് തെളിവുകളോ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ല. രണ്ട് മൊബൈലുകളിൽ നിന്നും ഇലക്ട്രോണിക് തെളിവുകൾ നൽകാൻ പ്രോസിക്യൂഷന് കഴിയുമായിരുന്നു, പക്ഷേ പ്രോസിക്യൂഷൻ അത് ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു. 15,000 രൂപ വാഗ്ദാനംചെയ്ത് നവി മുംബൈയിൽ ‘ഇവന്റ് വർക്കിനായി’ കൊണ്ടുപോകുകയാണെന്ന് തന്നോട് പറഞ്ഞതായി അവരിൽ ഒരാൾ പറഞ്ഞു. മറ്റൊരാൾ അവൾക്ക് ‘ഒരു പി.ആർ.ഒ. ജോലി’വാഗ്ദാനം ചെയ്തതായി സാക്ഷ്യപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു. ലൈംഗികത്തൊഴിലിനാണ് തങ്ങൾ സ്ഥലത്തെത്തിയതെന്ന് ഇരകളിൽ ആരും പറഞ്ഞിട്ടില്ലെന്ന് പറയുന്നു. ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു. Published: 21 Apr 2026, 12:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുട്ടികളെ ലൈംഗികത്തൊഴിലാളികളാക്കിയെന്ന കേസ്: താനെ കോടതി സ്ത്രീയെ കുറ്റവിമുക്തയാക്കി
M
MathrubhumiSource Link
20 days ago