മുതലക്കോടം : ഒൻപതാംവാർഡ് അങ്കണവാടി എത്ര പതിറ്റാണ്ട് വാടക കെട്ടിടത്തിൽ കഴിയേണ്ടി വരും. വർഷങ്ങളായി കെട്ടിടങ്ങൾ മാറി മാറിയാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാലാണ് ഈ ഗതികേട്. To advertise here, അങ്കണവാടി പണിയാൻ സ്വകാര്യവ്യക്തി സൗജന്യമായി സ്ഥലവും ഇവിടേക്ക് വഴിയും നൽകി. വഴിക്ക് നൽകിയ സ്ഥലം വയൽ ആണെന്നും ഇത് നികത്താൻ പടില്ലെന്നും പറഞ്ഞ് വഴി പണിയാനുള്ള നീക്കം ചില പരിസ്ഥിതിവാദികൾ എതിർത്തതോടെ നഗരസഭ ഇതിൽനിന്നും പിന്തിരിഞ്ഞു. ഇതോടെ വഴി പണിയും അങ്കണവാടി നിർമാണവും തടസ്സപ്പെട്ടു. എന്നാൽ, പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ നഗരസഭ വേണ്ടത്ര താത്പര്യം കാട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്. പുതിയകൗൺസിൽ വന്നിട്ടും തീരുമാനം ഉണ്ടാകുന്നില്ല. സൗജന്യമായി കിട്ടിയ സ്ഥലത്ത് പണിയാൻ കഴിയില്ലെങ്കിൽ വേറെ സ്ഥലം വാങ്ങി അങ്കണവാടി പണിയാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാർഡിൽ നിന്നും സമീപ വാർഡിൽ നിന്നുമായി നിരവധി കുട്ടികൾ പഠിക്കുന്ന അങ്കണവാടിക്കാണ് ഈ അവഗണന. Published: 20 Apr 2026, 12:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
