BoolokamBoolokam
കുട്ടിക്കൊമ്പന് പ്രിയം മാങ്ങ; അച്ചൻകോവിൽ യാത്രയിലെ കൗതുകക്കാഴ്ച

കുട്ടിക്കൊമ്പന് പ്രിയം മാങ്ങ; അച്ചൻകോവിൽ യാത്രയിലെ കൗതുകക്കാഴ്ച

M
MathrubhumiSource Link
തെന്മല : അച്ചൻകോവിൽ യാത്രയിൽ ആറിനോടുചേർന്നുള്ള ഭാഗത്ത് മാങ്ങ പെറുക്കിയെടുക്കുന്ന കുട്ടിക്കൊമ്പൻ അച്ചൻകോവിൽ-ചെങ്കോട്ട പാതയിലൂടെയെത്തുന്നവർക്ക് കൗതുകക്കാഴ്ചയാകുന്നു. അച്ചൻകോവിൽ പള്ളിവാസൽ വനലക്ഷ്മിക്കു സമീപം ആറിനോടു ചേർന്നുനിൽക്കുന്ന കാട്ടുമാവിൽനിന്നുള്ള മാങ്ങ ആഹാരമാക്കുന്നതിനാണ് കുട്ടിക്കൊമ്പൻ ഉൾപ്പെടെയുള്ള ആനകൾ സ്ഥിരമായെത്തുന്നത്. To advertise here, മാങ്ങ സാവധാനം പെറുക്കിയെടുത്തു കഴിച്ച് ആറ്റിലെ വെള്ളവും കുടിച്ച് മണിക്കൂറുകൾ സ്ഥലത്തുതന്നെ നിലയുറപ്പിച്ച ശേഷമാണ് കുട്ടിക്കൊമ്പൻ കാട്ടിലേക്കു മടങ്ങുന്നത്. അതിനാൽത്തന്നെ ദിവസങ്ങൾക്കുള്ളിൽ ഒട്ടേറെ യാത്രക്കാർ കുട്ടിക്കൊമ്പന്റെ മാങ്ങപെറുക്കൽ കണ്ടുകഴിഞ്ഞു. അച്ചൻകോവിൽ-ചെങ്കോട്ട പാതയിലൂടെയെത്തുന്ന യാത്രക്കാർ വാഹനം നിർത്തി ഫോട്ടോയും വീഡിയോയുമെടുത്താണ് കാഴ്ച ആസ്വദിക്കുന്നത്. അതേസമയം, ആവേശംകൊണ്ട് ആനയുടെ അടുത്തേക്ക്‌ ആരും ചെല്ലരുതെന്നും അപകടമുണ്ടാകുമെന്നും നാട്ടുകാർ മുന്നറിയിപ്പു നൽകുന്നുണ്ട്. Published: 04 May 2026, 02:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുട്ടിക്കൊമ്പന് പ്രിയം മാങ്ങ; അച്ചൻകോവിൽ യാത്രയിലെ കൗതുകക്ക… | Boolokam