Last Updated: 23 April 2026, 12:10 PM IST കുട്ടികൾക്കായി കളിപ്പാട്ടങ്ങൽ തിരഞ്ഞെടുക്കുമ്പോൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കുട്ടികളെ അടക്കിയിരുത്താനും വാശികളയാനുമെല്ലാം പലരും അവർക്ക് കളിപ്പാട്ടം കൊടുക്കും. പക്ഷേ കേവലം കളിക്കാൻ മാത്രമുള്ളതല്ല കളിപ്പാട്ടങ്ങൾ. കുട്ടികളുടെ ബഹുമുഖ വളർച്ചയിൽ കളിപ്പാട്ടങ്ങൾക്ക് നല്ല പങ്കുവഹിക്കാൻ കഴിയും. ഇക്കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ. To advertise here, കുട്ടികളുടെ ബുദ്ധിപരവും ഭാവനാപരവുമായ വളർച്ചയ്ക്ക് കളിപ്പാട്ടങ്ങൾ അനിവാര്യമാണ്. അതുകൊണ്ട് കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ അത് കുട്ടികൾക്ക് പ്രയോജനപ്പെടുന്നതാണോ എന്ന കാര്യംകൂടി പരിഗണിക്കണം. ബിൽഡിങ് ബ്ലോക്കുകൾ, അക്ഷരങ്ങളുടെയും അക്കങ്ങളുടെയും രൂപങ്ങൾ തുടങ്ങിയ കളിപ്പാട്ടങ്ങൾ കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്. മാത്രമല്ല ഈ കളിപ്പാട്ടങ്ങൾ പഠനത്തിനും സഹായിക്കും. പന്ത്, ഏണിയും പാമ്പും, കാരംസ് തുടങ്ങി ഒന്നിൽ കൂടുതൽ പേർ ചേർന്ന് കളിക്കേണ്ട കളിപ്പാട്ടങ്ങൾ സഹകരണത്തിന്റെയും പങ്കുവയ്ക്കലിന്റെയും സൗഹൃദത്തിന്റെയും പാഠങ്ങൾ നൽകും. കളിപ്പാട്ടം കേടാകുമെന്ന് കരുതി മറ്റ് കുട്ടികളുമായി ചേർന്ന് കളിക്കുന്നതിന് അവരെ തടയാതിരിക്കുക. അത് കുട്ടികളുടെ ഭാവിയെ തളർത്തും. തോക്ക്, അമ്പും വില്ലും തുടങ്ങിയ കളിപ്പാട്ടങ്ങൾ വാങ്ങി നൽകുമ്പോൾ ഒരിക്കലും മറ്റുള്ളവരെ ഉപദ്രവിക്കാനായി അത് ഉപയോഗിക്കരുതെന്ന പാഠംകൂടി കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. ശരീരത്തിന് മുറിവേൽക്കാത്ത കളിപ്പാട്ടങ്ങളാണ് നല്ലത്. കുട്ടികൾക്കോ മറ്റുള്ളവർക്കോ അപകടമുണ്ടാക്കുന്ന തരം കളിപ്പാട്ടങ്ങൾ വാങ്ങാതിരിക്കുക. കളിപ്പാട്ടങ്ങൾകൊണ്ട് ഒറ്റയ്ക്ക് കളിക്കുന്നതിനേക്കാൾ മറ്റ് കുട്ടികളോടൊപ്പം ചേർന്ന് കളിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. സന്തോഷിക്കുന്നതിനൊപ്പം പങ്കുവയ്ക്കലിന്റെ പാഠങ്ങളും അവർ പഠിക്കട്ടെ. Content Highlights: Toys significantly impact a child's cognitive and imaginative growth., Prioritize educational toys like building blocks and number puzzles., Encourage group play to foster social skills, sharing, and cooperation., Safety is paramount; avoid dangerous toys and teach responsible usage., Balance individual play with social, interactive experiences. Published: 23 Apr 2026, 12:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം
M
MathrubhumiSource Link
17 days ago