BoolokamBoolokam
കുട്ടിയെ മർദിച്ച് കെട്ടിത്തൂക്കിയ സംഭവം; ഇന്ന്‌ റിപ്പോർട്ട് നൽകും

കുട്ടിയെ മർദിച്ച് കെട്ടിത്തൂക്കിയ സംഭവം; ഇന്ന്‌ റിപ്പോർട്ട് നൽകും

M
MathrubhumiSource Link
മറ്റു കുട്ടികളെ സർക്കാർ ഹോമിലേക്കു മാറ്റി To advertise here, പുനലൂർ :വെട്ടിത്തിട്ടയിൽ ‘ലിവിങ് വാട്ടേഴ്സ്’ ബൈബിൾ കോളേജിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ബോയ്സ് ഹോമിൽ മോഷണക്കുറ്റമാരോപിച്ച് പന്ത്രണ്ടുകാരനെ കെട്ടിത്തൂക്കി മർദിച്ച സംഭവത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ തിങ്കളാഴ്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. വനിതാ-ശിശുവികസന വകുപ്പ് ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവർക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റി(സി.ഡബ്ല്യു.സി.)ക്കുമാണ് റിപ്പോർട്ട് നൽകുന്നത്. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാപനത്തിന് സി.ഡബ്ല്യു.സി. നൽകിയിരുന്ന അംഗീകാരം റദ്ദാക്കിയേക്കുമെന്നറിയുന്നു. ഇതിനിടെ, ബോയ്സ് ഹോമിൽ താമസിച്ചിരുന്ന മറ്റു രണ്ടു കുട്ടികളെ സർക്കാർ ചിൽഡ്രൻസ് ഹോമിലേക്കു മാറ്റി. അക്രമത്തിനിരയായ കുട്ടിയും ഇളയ സഹോദരനും ഇപ്പോൾ അടൂർ വയലായിലെ വീട്ടിലാണ്. ഇവർ പത്തനംതിട്ട ജില്ലക്കാരായതിനാൽ അവിടത്തെ സി.ഡബ്ല്യു.സി.യുമായി ആലോചിച്ചായിരിക്കും തുടർനടപടി സ്വീകരിക്കുന്നത്. കുട്ടികൾ പുനലൂരിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളായതിനാൽ ഇവർക്ക് താമസിക്കാൻ പുനലൂരിൽത്തന്നെ സർക്കാരിന്റെ മേൽനോട്ടത്തിൽ മറ്റെന്തെങ്കിലും സൗകര്യമൊരുക്കുന്ന കാര്യവും ആലോചിക്കുമെന്ന് അധികൃതർ പറഞ്ഞു. അക്രമത്തിനിരയായ കുട്ടിയടക്കം നാലുപേരാണ് സി.ഡബ്ല്യു.സി. നിർദേശപ്രകാരം ബോയ്സ് ഹോമിൽ താമസിച്ചുവന്നിരുന്നത്. ജീവനക്കാരന്റെ പക്കൽനിന്ന്‌ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് പന്ത്രണ്ടുകാരനെ മർദിക്കുകയും തലകീഴായി കെട്ടിത്തൂക്കുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരായ റാന്നി വെച്ചൂച്ചിറ സ്വദേശി ലിജു(37), കുന്നിക്കോട് കുറ്റിക്കോണം സ്വദേശി ടോം(20) എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. കുട്ടിയെ കെട്ടിയിടാനുപയോഗിച്ചതെന്നു കരുതുന്ന കയറും അടിക്കാനുപയോഗിച്ച വടിയും കണ്ടെടുത്തിരുന്നു. പുനലൂർ ഇൻസ്പെക്ടർ ജെ.സന്തോഷ്‌കുമാറിൻെറ നേതൃത്വത്തിലാണ് അന്വേഷണം. Published: 04 May 2026, 02:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുട്ടിയെ മർദിച്ച് കെട്ടിത്തൂക്കിയ സംഭവം; ഇന്ന്‌ റിപ്പോർട്ട്… | Boolokam