കുണ്ടംപാടം ഓവുചാൽപദ്ധതി അനിശ്ചിതത്വത്തിൽ

കുണ്ടംപാടം ഓവുചാൽപദ്ധതി അനിശ്ചിതത്വത്തിൽ

M
MathrubhumiSource Link
ദുരിതത്തിലായി പരപ്പനങ്ങാടിയിലെ കർഷകർ To advertise here, പരപ്പനങ്ങാടി : നഗരസഭയിലെ പ്രധാന കാർഷികമേഖലയായ കുണ്ടംപാടം-മുണ്ടംപാടം പ്രദേശം അവഗണനയിൽ. പതിനായിരക്കണക്കിന് ഏക്കർ ഭൂമിയിൽ കൃഷിയിറക്കുന്ന കർഷകർ വെള്ളക്കെട്ടും ജലക്ഷാമവുംമൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. മേഖലയിലെ പ്രധാന ജലസ്രോതസ്സായ കുണ്ടംപാടം തോട് മാലിന്യംനിറഞ്ഞും ആഴംകുറഞ്ഞും നശിച്ചതാണ് കാർഷിക പ്രതിസന്ധിക്ക് പ്രധാനകാരണം. ഓവുചാലിലെമണ്ണ് ഉടൻ നീക്കണം നിരവധി ചെറുതോടുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കുണ്ടംപാടം ഓവുചാലിലെ മണ്ണ് ഉടൻ നീക്കംചെയ്ത് പരപ്പനങ്ങാടി പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കണം. മാസങ്ങൾക്ക് മുൻപ്‌ ഈ പദ്ധതിക്കുള്ള ടെൻഡർ നൽകിയിരുന്നെങ്കിലും കൽപ്പുഴയോട് ബന്ധിപ്പിച്ചിട്ടുള്ള കുറഞ്ഞ സ്ഥലത്തെ മണ്ണ് മാത്രമാണ് എടുത്തത്. പാലത്തിങ്ങൽ, ഉള്ളണം, നെടുവ എന്നീ പ്രദേശങ്ങളിൽ നെല്ല്, വാഴ, പച്ചക്കറികൾ എന്നിവ കൃഷിചെയ്യുന്നുണ്ട്. മഴയൊന്നു പെയ്താൽ ഇവിടങ്ങളിൽ വെള്ളംകയറും. ഇത് കർഷകർക്കും സമീപവാസികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മഴ തുടർച്ചയായി പെയ്യുന്നതിന് മുൻപ്‌ തോടുകളിലെ ബാക്കി മണ്ണ് ഒഴിവാക്കണം പ്രതിസന്ധിയിലായ കൃഷിയും തകർന്ന പ്രതീക്ഷകളും 1968-ൽ മൂന്ന് പമ്പ് സെറ്റുകൾ ഉൾപ്പെടുത്തി വിഭാവനംചെയ്ത ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പാതിവഴിയിൽ നിലച്ചതോടെയാണ് മേഖലയിലെ കൃഷി പ്രതിസന്ധിയിലായത്. നിരവധി ചെറുതോടുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കുണ്ടംപാടം തോടുകളുടെ തകർച്ചകാരണം കനാലിലെ വെള്ളം പാടശേഖരങ്ങളിലേക്ക് എത്തുന്നില്ല. തോടുകൾ നിറഞ്ഞൊഴുകി പാടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് വിളനാശത്തിന് കാരണമാകുന്നു. ചെളിനിറഞ്ഞ പാടങ്ങളിൽ കൃത്യസമയത്ത് വിളവെടുപ്പ് നടത്താൻ കഴിയാത്തത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. വൈക്കോൽപോലും ഉപയോഗിക്കാൻപറ്റാത്ത വിധം ചീഞ്ഞുപോകുന്ന അവസ്ഥയാണിവിടെ. വേനലിൽ തോടുകൾ വറ്റിവരളുന്നതോടെ ആവശ്യത്തിന് വെള്ളം ലഭിക്കാതെ രണ്ടാം കൃഷിയും പ്രതിസന്ധിയിലാകുന്നു. തോട് നവീകരിക്കണം പാലത്തിങ്ങൽ മുതൽ കൽപ്പുഴ വരെയുള്ള തോട് നവീകരിച്ച് ജനങ്ങളുടെ ദുരിതമകറ്റണം. മഴക്കാലങ്ങളിൽ വെള്ളം കയറി നിരവധിയാളുകളാണ് ദുരിതമനുഭവിക്കുന്നത്. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതികൂട്ടി ശാസ്ത്രീയമായി നവീകരിക്കണം ഷാജി മുങ്ങാത്തംതറ (പൊതു പ്രവർത്തകൻ)ഒഴുക്ക് സുഖമമാക്കണം തോടുകൾ ഉടൻ നന്നാക്കാൻ നടപടിവേണം. അല്ലാത്തപക്ഷം പാടത്ത് വെള്ളം കെട്ടിനിൽക്കുന്നത് വെള്ളത്തിന്റെ ഒഴുക്ക് സുഖമമാക്കാനുള്ള സൗകര്യമൊരുക്കണം. പി.കെ. നാരായണൻ (സീനിയർ സിറ്റിസൺ ഫോറംജില്ലാ വൈസ് പ്രസിഡൻറ്) പരിഹാരംകാത്ത് ഓവുചാൽ പദ്ധതി ‌ പ്രധാനമായും 30-ഓളം തോടുകളാണ് ഉള്ളത്. ഈ തോടുകളെല്ലാംതന്നെ ശരിയായ രീതിയിൽ സംരക്ഷിക്കപ്പെടാത്തതും ആഴംകൂട്ടാത്തതും കാരണം കൃഷിക്ക് വലിയ തടസ്സമായി മാറുന്നു. മഴക്കാലത്ത് വെള്ളം ഒഴിഞ്ഞുപോകാതെ കെട്ടിക്കിടക്കുന്നതും വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും ഈ തോടുകളുടെ ശോച്യാവസ്ഥ മൂലമാണ്. ഇത് പരിഹരിക്കാൻ ശാശ്വതമായ ഓവുചാൽ പദ്ധതി നടപ്പിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കുണ്ടംപാടം മുതൽ ചെറുമംഗലം വരെയുള്ള തോടുകൾ ആഴംകൂട്ടി പാർശ്വഭിത്തികൾകെട്ടി സംരക്ഷിക്കണം. മുൻപ് അവുക്കാദർകുട്ടി നഹ എം.എൽ.എ.യായിരുന്നപ്പോഴാണ് കുണ്ടംപാടം ഓവുചാൽ പദ്ധതി നടപ്പാക്കുന്നതിന് തുക അനുവദിച്ചിരുന്നത്. പിന്നീട് സാങ്കേതികതടസ്സങ്ങൾ കാരണം പദ്ധതി പൂർത്തിയായില്ല. കൃഷിഭവനും നഗരസഭയും അടിയന്തരമായി ഇടപെടണമെന്നും പദ്ധതി മഴയെത്തുംമുൻപ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുണ്ടംപാടം ഓവുചാൽപദ്ധതി അനിശ്ചിതത്വത്തിൽ — Mathrubhumi | Bo… | Boolokam